പി. ഡി. പോൾ പാറേക്കുന്നേൽ നിര്യാതനായി

Posted on: September 13, 2018

കുറവിലങ്ങാട് : കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളുമായ പകലോമറ്റം പാറേക്കുന്നേൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ പി. ഡി. പോൾ (പോൾ സാർ – 90) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ സംസ്‌ക്കരിക്കുന്നതുമാണ്.

ഭാര്യ റോസമ്മ ഭരണങ്ങാനം പേരേക്കാട്ട് കുടുംബാംഗം. മക്കൾ : ഉഷ, സെബാസ്റ്റ്യൻ (ഖത്തർ), ജോസഫ് പോൾ (സിറിൾ, അയർലൻഡ്). മരുമക്കൾ : പരേതനായ ഔസേപ്പച്ചൻ നടുവിലേപ്പറമ്പിൽ (കാവാലം), ലൈസ കുഴിയൻകാലായിൽ പാറമ്പുഴ (സൗദി അറേബ്യ), ടിൻസി വാഴക്കാലായിൽ മഞ്ഞാമറ്റം (അയർലൻഡ്).

കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഗൈക്കോ പ്രസിഡന്റ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ അഡൈ്വസറി ബോർഡ് അംഗം, ഡോ. പി.ജെ. തോമസ് ഫൗണ്ടേഷൻ സ്ഥാപകൻ, പകലോമറ്റം കുടുംബയോഗം കേന്ദ്ര രക്ഷാധികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലാ രൂപത കോർപറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള വിവിധ സ്‌കൂളുകളിൽ പ്രധാന അധ്യാപകനായിരുന്നു.