കെ. എസ്. സ്‌കറിയ പൊട്ടംകുളം അന്തരിച്ചു

Posted on: August 31, 2018

മുണ്ടക്കയം : പ്രമുഖ പ്ലാന്ററും കാർഡമം ബോർഡിന്റെയും സ്‌പൈസസ് ബോർഡിന്റെയും മുൻ വൈസ് ചെയർമാനുമായ കെ. എസ് സ്‌കറിയ പൊട്ടംകുളം (കുട്ടിയച്ചൻ- 90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ന് മൈക്കോളജിയിലുള്ള വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം നാലിന് കൂട്ടിക്കൽ സെന്റ് ജോർജ് ഫെറോനാ പള്ളിയിൽ.

മുണ്ടക്കയം പ്ലാന്റേഴ്‌സ് അസോസിയേഷൻ, മുണ്ടക്കയം ക്ലബ് എന്നിവയുടെ പ്രസിഡന്റും യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ കമ്മിറ്റി മെമ്പറും കേരള കാർഡമം പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കമ്പനി ഡയറക്ടർ ബോർഡ് മുൻ അംഗവുമായിരുന്നു.

ഭാര്യ : തങ്കമ്മ. തൃശൂർ ചാക്കോള കുടുംബാംഗമാണ്. മക്കൾ : രാജൻ സ്‌കറിയ (പ്ലാന്റർ, മുണ്ടക്കയം), ഷീല, റോയ് സ്‌കറിയ (പ്ലാന്റർ, മുണ്ടക്കയം), ശോഭ. മരുമക്കൾ : അനിത, കെ. ജി. മാത്യു കയ്യാലയ്ക്കകം (ചാർട്ടേഡ് അക്കൗണ്ടന്റ്, തിരുവനന്തപുരം), ഗേ, ജോൺ തോമസ് രാമപുരം (പ്ലാന്റർ, കുടക്).