രാജ്യാന്തര ആയുഷ് കോണ്‍ക്ലേവ് സെപ്റ്റംബറില്‍ കൊച്ചിയില്‍

Posted on: August 6, 2018

കൊച്ചി : ഭാരതീയ ചികിത്സാ വകുപ്പ് (ആയുഷ്) സെപ്റ്റംബര്‍ ഏഴു മുതല്‍ 11 വരെ മറൈന്‍ ഡ്രൈവില്‍ രാജ്യാന്തര ആയുഷ് കോണ്‍ക്ലേവ് 2018-ല്‍ സംഘടിപ്പിക്കുന്നു. പൊതുജനാരോഗ്യ മേഖലയില്‍ ആയുര്‍വേദ, യോഗ, പ്രകുതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി, വൈദ്യശാസ്ത്രങ്ങളുടെ പ്രസക്തിയും സാധ്യതകളും ആഗോളതലത്തില്‍ എത്തിക്കുന്നതിനു വേണ്ടിയാണിത്. 60 വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ആയുഷ് വകുപ്പ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആയുര്‍വേദ പ്രശ്‌നോത്തരി മത്സരം നടത്തും.