ഗസൽ രംഗത്തെ നാദവിസ്മയം

Posted on: August 1, 2018

കഴിഞ്ഞ നാല് പതിറ്റാണ്ടായി ഗസൽ സംഗീതരംഗത്തെ അവിസ്മരണീയ സാന്നിധ്യമാണ് ഉമ്പായി. തന്റേതായ ആലാപന ശൈലികൊണ്ട് ശ്രദ്ധേയനായിരുന്നു അദേഹം. ഹാർമോണിയവും കീബോർഡുമായി ഗസൽപാടി ഉമ്പായി മലയാളികളെ വിസ്മയിപ്പിച്ചു. അബു ഇബ്രാഹിമിന്റെ ബാല്യത്തിലെ ഓമപ്പേരായിരുന്നു ഉമ്പായി. പിന്നീട് ഈ പേര് ഗസൽ സംഗീതത്തിന്റെ പര്യായമായി മാറി.

ഒഎൻവി കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്‌കാരം നൽകിയ ആൽബമാണ് പാടുക സൈഗാൾ പാടുക. സച്ചിദാനന്ദനുമായി ചേർന്ന് ഒരുക്കിയ ഗസൽ ഗാന ആൽബമാണ് അകലെ മൗനം പോൽ. എം. ജയചന്ദ്രനുമായി ചേർന്ന് നോവൽ എന്ന സിനിമയ്ക്ക് സംഗീതം പകർന്നിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി തിരുവനന്തപുരത്തെ സൂര്യ സംഗീതോൽസവത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഉമ്പായി.

ഗസൽമാല, ഹൃദയരാഗം, ഇതുവരെ സഖീ നിന്നെ കാത്തിരുന്നു, മധുരമീ ഗാനം, മെഹബൂബ്, നന്ദി പ്രിയസഖീ നന്ദി, ഒരിക്കൽ നീ പറഞ്ഞു, ഒരു മുഖം മാത്രം, അകലെ മൗനം പോൽ, പാടുക സൈഗാൾ പാടുക, ഭിർ വഹീ ശാമ്, പ്രണാമം മെഹബൂബ് ഒരോർമ തുടങ്ങിയവയാണ് ഉമ്പായിയുടെ ആൽബങ്ങൾ.

TAGS: Ghazal | Umbai |