കൊച്ചിയിൽ വിഎഫ്എസ് ഗ്ലോബലിന്റെ പ്രീമിയം ലോഞ്ച് സേവനം

Posted on: June 10, 2018

കൊച്ചി :  കൊച്ചിയിൽ നിന്നു യുകെ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഇനി വിഎഫ്എസ് ഗ്ലോബൽ പ്രീമിയം ലോഞ്ച് സേവനം ഒരുക്കി. കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമായ പ്രീമിയം ലോഞ്ച് ആണ് വിഎഫ്എസ് ഗ്ലോബൽ കൊച്ചിയിൽ ആരംഭിച്ചിട്ടുള്ളത്. വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്വേഷണം മുതൽ ആപ്ലിക്കേഷൻ സമർപ്പിക്കുന്നതുവരെയുള്ളവ ഉൾപ്പടെ ലോകോത്തര സേവനം നൽകുന്നതിനായി വിഎഫ്എസ് ഗ്ലോബൽ പുതിയ രൂപകൽപ്പനയിൽ തയാറാക്കിയിട്ടുള്ളതാണ് പ്രീമിയം ലോഞ്ച്.

യുകെ വിസ ആൻഡ് ഇമിഗ്രേഷൻ (യുകെവിഐ) -ഹോം ഓഫീസ് സൗത്ത് ആൻഡ് സൗത്തീസ്റ്റ് ഏഷ്യ റീജണൽ മാനേജർ മൈക്കൽ ലുട്‌സ് കൊച്ചിയിലെ പ്രീമിയം ലോഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയിൽ ലോകോത്തര വിസ സേവനങ്ങൾ നൽകുന്നതിനായി യുകെവിഐയും വിഎഫ്എസ് ഗ്ലോബലും ചേർന്നുള്ള മറ്റൊരു ചുവടുവയ്പാണ് പ്രീമിയം ലോഞ്ച്. എന്ന് മൈക്കൽ ലുട്‌സ് പറഞ്ഞു. വിഎഫ്എസ് ഗ്ലോബൽ ചൈന, മിഡിൽ ഈസ്റ്റ് ആൻഡ് സൗത്തേഷ്യൻ റീജണൽ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനയ് മൽഹോത്ര ചടങ്ങിൽ സന്നിഹിതനായിരുന്നു.

എംബസിയും ഹൈക്കമ്മീഷനും നിഷ്‌കർഷിച്ചിട്ടുള്ള ക്വാളിറ്റിയിൽ ഡോക്യുമെന്റുകൾ പ്രിന്റ് ചെയ്യാൻ സാധിക്കുന്ന ഫോട്ടോ ബുത്ത് സർവീസസ്, ഫോട്ടോ കോപ്പിയിംഗ് തുടങ്ങിയ സേവനങ്ങൾ പ്രീമിയം ലൗഞ്ചിൽ ലഭ്യമാക്കിയിട്ടുണ്ട്. വിസാ പ്രോസസിംഗിനായി നൽകുന്ന പാസ്‌പോർട്ട് ഉൾപ്പെടെയുള്ള ഡോക്യുമെന്റുകൾ വീട്ടുമുറ്റത്ത് കൊറിയർ വഴി എത്തിക്കും. വിസ ആപ്ലിക്കേഷന്റെ ഓരോ നിലയും വോയിസ് കോളും എസ്എംഎസും വഴി ലഭ്യമാക്കുന്നതിനുള്ള സംവിധാനവും പ്രീമിയം ലോഞ്ചിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇടപാടുകാരന്റെ സൗകര്യം അനുസരിച്ച് ഓൺലൈൻ വഴിയോ സെന്ററിൽ നേരിട്ടോ പണം അടയ്ക്കാം. ചുരുക്കത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏറ്റവും വേഗം പൂർത്തിയാക്കുവാൻ പ്രീമിയം ലോഞ്ച് സഹായിക്കുന്നു.