ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷണൽ വാർഷിക സമ്മേളനം സമാപിച്ചു

Posted on: May 30, 2018

കൊച്ചി: ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 92 വാർഷിക സമ്മേളനം – കോറോണേഷൻ 2018 കൊച്ചിയിൽ സമാപിച്ചു. കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള 240 ക്ലബുകളിൽ നിന്നായി നാനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

കൊച്ചി മെട്രോ റെയിൽ എം ഡി എ. പി. എം മുഹമ്മദ് ഹനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പബ്ലിക് സ്പീക്കിങ് മത്സരത്തിൽ 2015 ലെ ലോക ചാമ്പ്യനായിരുന്ന മുഹമ്മ്ദ് ക്വത്താനി മുഖ്യപ്രഭാഷണം നടത്തി. ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശാലിനി വാര്യർ, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ സജി ഗോപിനാഥ്, ഡോ. ഉഷീസ് വിസ്ഡം വർക്‌സ് മാനേജിംഗ് ഡയറക്ടർ ഡോ. ഉഷി മോഹൻദാസ്, ടോസ്റ്റ് മാസ്റ്റർ രാജ്യാന്തര ഡയറക്ടർ ഡെറിക് വോങ്ങ്, മെൻറ്റർ ഗുരു ഡയറക്ടർ എസ്. ആർ നായർ, പ്രഫ. അഭിലാഷ് നായർ (ഐ ഐ എം കോഴിക്കോട്), ജാക് ഫ്രൂട്ട് 365 എം ഡി ജെയിംസ് ജോസഫ് എന്നിവർ പങ്കെടുത്തു. കോൺഫറൻസ് ചെയർപേഴ്സൺ നിർമല ലില്ലി അധ്യക്ഷത വഹിച്ചു.

എ. നാഗരാജൻ (ഡിസ്ട്രിക്ട് ഡയറക്ടർ), രാജ്കുമാർ ബൻസാൽ (പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ), ഭൂപതി ശങ്കർ (ക്ലബ് ഗ്രോത്ത് ഡയറക്ടർ) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന രാജ്യാന്തര പ്രസംഗ മത്സരത്തിൽ ദീപക് ജസ്റ്റിൻ വിജയിയായി. സവീൻ ഹെഗ്ഡെ, രാഹുൽ ശ്രീകുമാർ എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ടേബിൾ ടോപിക്‌സ് മത്സരത്തിൽ പി. കെ നിഷാന്ത് ഒന്നാം സ്ഥാനവും മാത്യു വർഗീസ്, നീൽ ഗോൺസാൽവസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

TAGS: Toastmasters |