സ്റ്റോറീസ് ഗ്ലോബൽ ഹോം കൺസെപ്റ്റ്‌സ് കൊച്ചിയിൽ

Posted on: March 5, 2018

കൊച്ചി : ബോളിവുഡ് താരം ജാക്കി ഷറോഫിന്റെ സാന്നിധ്യത്തിൽ സ്റ്റോറീസ് ഗ്ലോബൽ ഹോം കൺസെപ്റ്റ്‌സിന്റെ കൊച്ചി ഷോറൂം തുറന്നു. സ്റ്റോറിന്റെ ഔപചാരിക ഉദ്ഘാടനം ഒരു മാസത്തിനുള്ളിൽ നടക്കും. പാലാരവിട്ടത്ത് ആരംഭിച്ച ഷോറൂം പൊതുജനങ്ങൾക്കായി ഇന്നു മുതൽ തുറന്ന് കൊടുക്കും.

സ്റ്റോറീസിന്റെ ഹോം ആശയങ്ങളും ഉൽപ്പന്നങ്ങളും വിശദീകരിക്കുന്ന കോഫി ടേബ്ൾ പുസ്തകത്തിന്റെ പ്രകാശനവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മുപ്പതോളം പ്രമുഖ ആർക്കിടെക്റ്റുമാരും ജാക്കി ഷറോഫും തമ്മിലുള്ള സംവാദവും നടന്നു. വൈകാതെ രാജ്യമെങ്ങും ഷോറുമുകൾ തുറക്കാനാണ് സ്‌റ്റോറീസ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.

ബംഗലുരുവിനും കോഴിക്കോടിന് ശേഷം മൂന്നാമത്തെ സ്റ്റോറീസ് ഷോറൂമാണ് കൊച്ചിയിൽ തുറന്നത്. അറുപതിനായിരംം ചതരുശ്ര അടി വിസ്തൃതിയുള്ള ഇവിശാല ഷോറൂമിൽ 19 രാജ്യങ്ങളിൽ നിന്ന് സവിശേഷമായി ശേഖരിച്ച ഡെക്കോർ, ഫർണിഷിംഗ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന നിരയുണ്ട്.

സ്റ്റോറീസിലെ ലഭ്യമായതെന്തും അത്രമേൽ സർഗാത്മകവും അതുല്യവുമാണെന്ന് ജാക്കി ഷറോഫ് പറഞ്ഞു. ‘ഇവിടുത്തെ ഓരോ ഫർണിച്ചറും വേറിട്ടു നിൽക്കുന്നു. ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിലും കേരളത്തിലെ ഏറ്റവും സർഗാത്മകതയുള്ള കുറേപ്പേരുമായി സംവദിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്. ഈ ആർക്കിടെക്റ്റുമാരും സ്‌റ്റോറീസും തമ്മിൽച്ചേരുമ്പോൾ കൊച്ചിയിലെ ഒരുപാട് പാർപ്പിടങ്ങൾ അതീവമനോഹരമാകുമെന്ന് എനിക്കുറപ്പുണ്ട്’ അദ്ദേഹം കൂട്ടിച്ചേർത്തു.

തീർത്തും വ്യത്യസ്തമായ ജീവിതം ലക്ഷ്യമിടുന്നവർക്കുള്ളതാണ് സ്‌റ്റോറീസ് ബ്രാൻഡ് എന്ന് സ്‌റ്റോറീസ് ചെയർമാൻ ഹാരിസ് കെ. പി. പറഞ്ഞു. ഓരോ വ്യക്തിയുടേയും മനോഭാവത്തിനും ആസ്വാദ്യതയ്ക്കും വ്യക്തിത്വത്തിനുമിണങ്ങുന്ന വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളാണ് ഇവിടെയുള്ളത്. കൊച്ചിയുടെ സമ്പന്നമായ വൈവിധ്യമാണ് ഞങ്ങളേയും ഇത്രമാത്രം വൈവിധ്യം അണിനിരത്താൻ പ്രേരിപ്പിച്ചത്, അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ ഉത്പന്നങ്ങളുടെ വളർച്ചാസാധ്യതകൾ കണക്കിലെടുത്ത് 2020 ടെ രാജ്യമെമ്പാടുമായി പതിനേഴ് സ്ഥലങ്ങളിലായി 20 ഷോറുമുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റോറീസ് ഫൗണ്ടറും ഗ്രൂപ്പ് എംഡിയുമായ സഹീർ കെ.പി. പറഞ്ഞു.

ചടങ്ങിൽ പൂനെ ഷോറൂമിനായുളള ധാരണാപത്രം സ്റ്റോറീസ് എംഡി അബ്ദുൽ നസീർ എം.പി.യിൽ നിന്നും ഇഷാനിയ മാൾ സിഇഒ എം. മഹേഷ് സ്വീകരിച്ചു. സ്റ്റോറീസിന്റെ കോഫി ടേബിൾ ബുക്ക് ചെയർമാൻ ഹാരിസ് കെ.പി.യും ജാക്കി ഷറോഫും കൂടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്‌സ് കേരള ചാപ്റ്റർ മുൻ ചെയർമാൻ ജോസ് കെ. മാത്യുവിന് നൽകി പ്രകാശനം ചെയ്തു.