എലൈറ്റ് ആരോഗ്യ ശ്രേണിയിൽ ബേക്കറി ഉത്പന്നങ്ങൾ പുറത്തിറക്കി

Posted on: February 16, 2018

എലൈറ്റ് ഫുഡ്‌സിന്റെ ആരോഗ്യ റേഞ്ചിലുളള പുതിയ ഉത്പന്നങ്ങൾ കൊച്ചിയിൽ സിനിമാതാരം സിജോയ് വർഗീസും, പ്രമുഖ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ഡോ. മുംതാസ് ഖാലിദ് ഇസ്മായിലും ചേർന്ന് പുറത്തിറക്കുന്നു. എലൈറ്റ് ഫുഡ്‌സ് ഗ്രൂപ്പിന്റെ ഡിജിഎം കെ.എൻ. രാമകൃഷ്ണൻ, പ്രസിഡന്റ് ധനേസ രഘുലാൽ, ഡയറക്ടർ പ്രതിഭാ സ്മിതൻ, സെയിൽസ് ജനറൽ മാനേജർ ഫെഗി തോമസ് എന്നിവർ സമീപം.

കൊച്ചി : എലൈറ്റ് ഫുഡ്‌സ് ആരോഗ്യ ശ്രേണിയിൽ ബേക്കറി ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. ഓട്ട്‌സ് ബ്രഡ് ആൻഡ് റസ്‌ക്ക്, മൾട്ടിഗ്രൈൻ ബ്രഡ് ആൻഡ് റസ്‌ക്ക്, ഹോൾവീറ്റ് ബ്രഡ് ആൻഡ് റസ്‌ക്ക്, ബ്രൗൺ ബ്രഡ് എന്നിവയാണ് പുതിയ ശ്രേണിയിലുള്ളത്. പോഷകസമ്പൂർണ്ണവും ആരോഗ്യപ്രദവുമായ ഉത്പന്നങ്ങളാണ് ആരോഗ്യ ശ്രേണയിൽ എലൈറ്റ് അവതരിപ്പിക്കുന്നത്. കൊളസ്‌ട്രോൾ, ട്രാൻസ്ഫാറ്റ് എന്നിവ തീരെ ഇല്ലാത്ത ഈ ഉത്പന്നങ്ങളിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്.

ഏകദേശം 150 ൽപ്പരം ഉത്പന്നങ്ങളുള്ള എലൈറ്റ് ഒരു ദിവസം 600 മെട്രിക് ടൺ ഭക്ഷ്യോത്പന്നങ്ങൾ നിർമ്മിച്ച് വിപണനം ചെയ്യുന്നു. അത്യാധുനിക സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ചിട്ടുള്ള 9 ഭക്ഷ്യോത്പ്പാദന ഫാക്ടറികൾ എലൈറ്റ് ഫുഡ്‌സിനു വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഗുണമേന്മയേറിയ എലൈറ്റ് ഉത്പന്നങ്ങൾ ദക്ഷിണേന്ത്യയിലും മഹാരാഷ്ട്രയിലുമായി 70000 ൽപ്പരം റീട്ടെയ്ൽ കടകളിൽ ലഭ്യമാണ്. ഏകദേശം 1200 ഓളം ഡിസ്ട്രിബ്യൂട്ടർ വഴിയാണ് എലൈറ്റ് ഉത്പന്നങ്ങളുടെ വിതരണം.

ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, മിഡിൽ ഈസ്റ്റ്, ബ്രിട്ടൻ, യൂറോപ്പ്, കാനഡ, സിംഗപ്പൂർ, സൗത്ത് ആഫ്രിക്ക, ആസ്‌ട്രേലിയ, തായ്‌വാൻ, ഇസ്രേയൽ മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും എലൈറ്റ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യപ്പെടുന്നു.

TAGS: Elite Foods |