ആക്‌സിസ് ബാങ്ക് ഇവോൾവ് നാലാം പതിപ്പ് സംഘടിപ്പിച്ചു

Posted on: January 22, 2018

കൊച്ചി : ആക്‌സിസ് ബാങ്ക് ചെറുകിട-ഇടത്തരം സംരംഭകരായ ഉപഭോക്താകൾക്കായി ബഹുനഗര വാർഷിക വിജ്ഞാന പരമ്പരയുടെ നാലാം പതിപ്പായ ഇവോൾവ് സംഘടിപ്പിച്ചു. നിങ്ങളുടെ കുടുംബ ബിസിനസ് നിങ്ങളുടെ സ്വപ്ന കമ്പനിയാക്കുക എന്നതാണ് ഈ പതിപ്പിന്റെ ആപ്തവാക്യം. ഇന്ത്യയിൽ വിജയത്തിലെത്തിയ കുടുംബ ബിസിനസുകളുടെ മാതൃകകളും തന്ത്രങ്ങളും മനസിലാക്കി എസ്എംഇകളെ ശാക്തീകരിക്കുകയായിരുന്നു സെമിനാറിന്റെ ലക്ഷ്യം.

കൊച്ചിയുൾപ്പടെ 30 നഗരങ്ങളിലാണ് നാലാം പതിപ്പായ ഇവോൾവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന എസ്എംഇകൾക്ക് പുതിയ കാലത്തെ തന്ത്രങ്ങൾ, ലൈവ് കേസ് പഠനങ്ങൾ, പ്രവർത്തന രീതി, ചട്ടങ്ങൾ, സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവയെല്ലാം മനസിലാക്കാൻ അവസരമുണ്ട്. തലമുറകളായി വിജയകരമായി സംരംഭങ്ങൾ നടത്തികൊണ്ടിരിക്കുന്നവരുടെ അനുഭവങ്ങൾ സെഷനിൽ പങ്കുവച്ചു.

സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ ഡോ. വിജു ജേക്കബ്, ഹെയ്‌ലിബുറിയ ടീ എസ്റ്റേറ്റ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രേസ്ത് ദുഗർ തുടങ്ങിയവർ കൊച്ചിയിലെ സെമിനാറിൽ പങ്കെടുത്തു.

വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനുള്ള പ്രോൽസാഹനം നൽകുകയാണ് ഇവോൾവിലൂടെ ലക്ഷ്യമിടുന്നതെന്നും ആക്‌സിസ് ബാങ്ക്, എസ്എംഇ, പ്രസിഡന്റും മേധാവിയുമായ ജെ. പി. സിംഗ് പറഞ്ഞു.

TAGS: Axis Bank |