റൊമാന ബോട്ടിൽഡ് വാട്ടർ കേരള വിപണിയിൽ

Posted on: January 11, 2018

തിരുവനന്തപുരം : യൂറോപ്യൻ നിലവാരത്തിലുള്ള റൊമാന ബോട്ടിൽഡ് വാട്ടർ കേരള വിപണിയിൽ അവതരിപ്പിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി ഗൾഫ് നാടുകളിൽ പ്രസിദ്ധിയാർജ്ജിച്ച റൊമാന മിനറൽവാട്ടർ ബ്രാൻഡ് ഇനി കേരളത്തിലും ലഭ്യമാകും. റൊമാന വാട്ടറിന്റെ വിപണനോദ്ഘാടനം എൻ. കെ. പ്രേമചന്ദ്രൻ എംപി ആദ്യ കാർട്ടൺ ചലചിത്രതാരം കൊല്ലം തുളസിക്ക് നൽകി നിർവഹിച്ചു. ഡോ. ശശി തരൂർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

മലയാളികൾക്ക് ഗുണമേന്മയുള്ള കുടിവെള്ളം ലഭ്യമാക്കുകയാണ് റൊമാനയുടെ ലക്ഷ്യമെന്ന് റൊമാന ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ്കുമാർ പറഞ്ഞു. സീറോ വേസ്റ്റ് പദ്ധതിയിൽ പ്രവർത്തിപ്പിക്കാൻ ഉദേശിക്കുന്ന റൊമാന വാട്ടറിന്റെ വിതരണം രാജ്യത്തിന് തന്നെ മാതൃകയാകുമെന്നു പ്രതീക്ഷിക്കുന്നതായും പ്രദീപ്കുമാർ കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ സ്ഥാപിച്ചിരിക്കുന്ന ഫാക്ടറി കൂടാതെ ഭാവിയിൽ കൂടുതൽ നിർമാണകേന്ദ്രങ്ങൾ തുറക്കും. അതുവഴി കേരളത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും പ്രദീപ്കുമാർ അറിയിച്ചു. റൊമാന വാട്ടർ തുടക്കത്തിൽ 250 എംഎൽ, 500 എംഎൽ, 1 ലിറ്റർ, 1.5 ലിറ്റർ, 2 ലിറ്റർ ബോട്ടിലുകളിൽ കേരളത്തിലും തമിഴ്‌നാട്ടിലെ ചെന്നൈ ഉൾപ്പടെ നാല് ജില്ലകളിലും ബംഗലുരുവിലും ലഭ്യമാകും.

TAGS: Romana Water |