April 2018
ഓഖി ബാധിതരെ സഹായിക്കാൻ വീണ്ടും എംഎ യൂസഫലി
Posted on: December 27, 2017
കൊച്ചി: ഓഖി ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവത്തിനിരയായ കടലോര വാസികൾക്ക് കാരുണ്യത്തിന്റെ കരസ്പർശവുമായി വീണ്ടും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഓഖി ദുരന്തബാധിതരുടെ ജീവിത ദുരിതത്തിന് പരിഹാരം കാണുന്നതിന് ലത്തീൻ അതിരൂപത വിഭാവനം ചെയ്യുന്ന പദ്ധതിയിലേക്ക് എം എ യൂസഫലി ഒരുകോടി രൂപ സംഭാവന നൽകി. ഓഖിദുരന്തബാധിതരെ സഹായിക്കുന്നതിന് നേരത്തെ നൽകിയ ഒരു കോടി രൂപക്ക് പുറമെയാണിത്.
ഒരുകോടി രൂപയുടെ ചെക്ക് എം എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ ആർച്ച് ബിഷപ്പ് ഡോ. എം. സൂസെപാക്യത്തിന് കൈമാറി. രൂപത മുൻകൈയെടുത്ത് നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് ലുലു ഗ്രൂപ്പ് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി.
TAGS: LuLu Group International | M A Yusaf Ali |
ശതകോടീശ്വരൻമാരായ മലയാളികളിൽ യൂസഫലി ഒന്നാമത്
കോൾഡ് സ്റ്റോൺ ക്രീമറി ഔട്ട് ലെറ്റ് പനമ്പിള്ളി നഗറിൽ
വികസനോന്മുഖതയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റ് : എം എ യൂസഫലി
ശിവഗിരി തീർത്ഥാടന ഓഡിറ്റോറിയം : എം എ യൂസഫലി രണ്ട് കോടി കൂടി നൽകി
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ലുലു മാളും ഹയാത്ത് കൺവെൻഷൻ സെന്ററും സന്ദർശിച്ചു