ആസ്റ്റർ മെഡ്‌സിറ്റിയിൽ ട്രീറ്റ് യുവർ ബോഡി വെൽ മത്സരം

Posted on: December 22, 2017

കൊച്ചി : ആസ്റ്റർ മെഡ്‌സിറ്റിയുടെ ട്രീറ്റ് യുവർ ബോഡി വെൽ മത്സരത്തിലെ വിജയികളെ ഡിസംബർ മൂന്നാം വാരം പ്രഖ്യാപിക്കും. എച്ച്ആർ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആസ്റ്റർ മെഡ്‌സിറ്റി കഴിഞ്ഞ വർഷം ഭാരം കുറയ്ക്കുന്നതിനുള്ള പരിശ്രമം തുടങ്ങിയത്. ആസ്റ്ററുമായി സഹകരിക്കുന്നവരുടെയെല്ലാം ശരീരം ആരോഗ്യത്തോടെയിരിക്കണം എന്ന ലക്ഷ്യത്തോടെ ആരോഗ്യകരമായ സന്ദേശം മറ്റുള്ളവർക്ക് പകർന്നു നല്കുന്നതിനായിരുന്നു ഈ മത്സരം.

നന്മപ്രവർത്തികൾ വീട്ടിലാണ് തുടങ്ങേണ്ടത് എന്നു പറയുന്നതുപോലെ നല്ല ആരോഗ്യം ആശുപത്രികളിൽ ജോലി ചെയ്യുന്നവരിൽനിന്ന് തുടങ്ങണമെന്ന ആശയമാണ് നടപ്പാക്കിയതെന്ന് ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ മികച്ച ആരോഗ്യം നേടിയെടുക്കുന്നതിനായിരുന്നു പരിശ്രമം. മത്സരത്തിലെ തമാശ ആളുകൾ ആസ്വദിക്കാൻ കാരണമായി. ഇതോടെയ ശരീരത്തിലെ കൊഴുപ്പ് പരമാവധി കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ഫലപ്രാപ്തിയിലെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശരീരഭാരത്തിന്റെ 20 ശതമാനം കുറച്ചവരാണ് ട്രീറ്റ് യുവർ ബോഡി വെൽ ഉദ്യമത്തിന്റെ അവസാനഘട്ടത്തിലെത്തിയത്. ക്ലിനിക്കൽ നുട്രീഷൻ ആൻഡ് സ്‌പോർട്‌സ് മെഡിസിൻ വകുപ്പുകൾ എച്ച്ആറിന്റെ പദ്ധതിക്ക് പിന്തുണ നല്കി.

TAGS: Aster Medcity |