ഐ ബി എം സി ഗ്രൂപ്പ് കൊച്ചിയിൽ ജി എസ് ടി സേവന കേന്ദ്രം ആരംഭിച്ചു

Posted on: December 5, 2017

ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പും സി ഡി എസ് എല്ലും ചേർന്ന് കൊച്ചിയിൽ ആരംഭിച്ച ജി എസ് ടി ഫയലിംഗ് ആൻഡ് സർവീസ് സെൻറർ സി ഡി എസ് എൽ കേരള റീജൺ സീനിയർ മാനേജർ ടി.എ. ഷിബുനാഥൻ, ഐ ബി എം സി ഗ്ലോബൽ നെറ്റ് വർക്ക്‌സ് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ പി.കെ സജിത്കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. സുരേഷ് വൈദ്യനാഥൻ, രവി അമ്പാട്ട്, രാജലക്ഷ്മി, ബിനു നായർ, എവിൻ ജോസഫ് എന്നിവർ സമീപം.

കൊച്ചി : ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പും സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് ഇന്ത്യ ലിമിറ്റഡും (സി ഡി എസ് എൽ) സഹകരിച്ച് കൊച്ചിയിൽ ജി എസ് ടി ഫയലിംഗ് ആൻഡ് സർവീസ് സെൻറർ ആരംഭിച്ചു. ജി എസ് ടി യുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ഫയലിംഗ്, അനുബന്ധ സേവനങ്ങൾ എന്നിവ ലഭിക്കുന്ന വൺ സ്റ്റോപ്പ് സ്റ്റോർ ആയാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.

സി ഡി എസ് എൽ കേരള റീജൺ സീനിയർ മാനേജർ ടി.എ. ഷിബുനാഥൻ, ഐ ബി എം സി ഗ്ലോബൽ നെറ്റ് വർക്ക്‌സ് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ പി.കെ സജിത്കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. നികുതിദായകർക്കും ഓഹരിഉടമകൾക്കും ജി എസ് ടിയുമായി ബന്ധപ്പെട്ട ആശയകുഴപ്പങ്ങൾ പരിഹരിക്കുന്നതിനും വിദഗ്ധ നിർദേശങ്ങൾ നൽകുന്നതിനുമായാണ് ജി എസ് ടി ഫയലിംഗ് ആൻഡ് സർവീസ് സെൻറർ ആരംഭിച്ചത്. മൾട്ടി നാഷണൽ കമ്പനികൾ, പ്രവാസി ബിസിനസുകാർ, ഇടത്തരം, ലഘു, ബിസിനസ് മേഖല എന്നിവർക്ക് ന്യായമായ നിരക്കിൽ ജി എസ് ടി യിലേക്ക് മാറാനും ജി എസ് ടി റിട്ടേൺ സമർപ്പിക്കുമ്പോഴുള്ള ആശയക്കുഴപ്പം ഒഴിവാക്കാനും കേന്ദ്രം സഹായിക്കുന്നു. ജി എസ് ടി ഫയലിംഗിനായി സുവിധ സോഫ്റ്റ് വെയറിൻറെ സഹായവും കേന്ദ്രത്തിൽ ലഭിക്കും.