ആരോഗ്യമേഖലയിലെ സംഭരണ നിർവഹണം : എച്ച്എംഎ ശിൽപശാലയ്ക്ക് തുടക്കമായി

Posted on: November 13, 2017

തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്‌കെയർ വിദ്യാഭ്യാസ വിഭാഗമായ എച്ച്എൽഎൽ മാനേജ്‌മെന്റ് അക്കാദമി (എച്ച്എംഎ)യും ലോകബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ശിൽപ്പശാലയ്ക്ക് പൂവാർ എസ്ച്യുറി ഐലൻഡിൽ തുടക്കമായി. ആരോഗ്യ പരിരക്ഷാ മേഖലയിലെ സംഭരണ നിർവഹണം (പ്രൊക്യുർമെന്റ് മാനേജ്‌മെന്റ് ഇൻ ഹെൽത്ത്‌കെയർ സെക്ടർ) എന്ന വിഷയത്തിലാണ് പഞ്ചദിന രാജ്യാന്തര ശില്പശാല നടക്കുന്നത്.

മുൻ കേന്ദ്രസെക്രട്ടറി ഡോ. ആർ.പൂർണലിംഗം ശിൽപശാല ഉദ്ഘാടനം ചെയ്തു. ഭാഷാ പരിശീലനകേന്ദ്രമായ ആംഗ്ലോസ്‌കേപ്പിന്റെ ഡയറക്ടർ പ്രഫ. മോഹൻദാസ് എൻ.കെ., എച്ച്എംഎ സിഇഒ അനിത തമ്പി തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി 25 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. മാനേജ്‌മെന്റ്, ആരോഗ്യസംരക്ഷണ മേഖലകളിലെ വിവിധ വിഷയങ്ങളിൽ പരിശീലനവും ഈ മേഖലയിൽ ലോകബാങ്കിന്റെ പുതുസംരംഭത്തെക്കുറിച്ച് പരിശീലന സെഷനും ഉണ്ടാകും. ശിൽപശാല നവംബർ 17 സമാപിക്കും.

TAGS: HLL Lifecare |