സോണി ഗ്ലോബൽ മാത്ത് ചലഞ്ച് രജിസ്‌ട്രേഷൻ തുടങ്ങി

Posted on: November 7, 2017

കൊച്ചി : ഗണിത പ്രേമികൾക്കായയുള്ള ഓൺലൈൻ മത്സരമായ സോണി ഗ്ലോബൽ മാത്ത് ചലഞ്ചിന്റെ അഞ്ചാം എഡിഷൻ രജിസ്‌ട്രേഷന് തുടക്കം കുറിച്ചു. മുമ്പ് നാല് തവണ ലോകമൊട്ടാകെ നടത്തപ്പെട്ട ജിഎംസിയിൽ 85 രാജ്യങ്ങളിൽ നിന്നായി 250,000 ചലഞ്ചർമാർ പങ്കെടുത്തിരുന്നു. ഇന്ത്യയിലെങ്ങുമുള്ള ഗണിത പ്രേമികൾക്ക് മൊബൈൽ ഡിവൈസ് അല്ലെങ്കിൽ കംപ്യൂട്ടർ വഴി മത്സരത്തിൽ പങ്കെടുക്കുകയും രജിസ്‌ട്രേഷൻ ഡിസംബർ 10, 2017 അവസാനിക്കും. ഇംഗ്ലീഷ്, ചൈനീസ്, ജാപ്പനീസ് ഭാഷകളിൽ ഓൺലൈനിലാണ് മത്സരം നടത്തുക.

ഗ്ലോബൽ മാത്ത് ചലഞ്ച് ബിഗിനർ ലെവൽ (6 വയസ് വരെ), എസൻഷ്യൽ ലെവൽ (7 വയസ് വരെ), ഇന്റഷർമീഡിയറ്റ് (9 വയസ്‌വരെ), അഡ്വാൻസ്ഡ് (10 വയസ്സ് 11 വയസ് വരെ) മാസ്റ്റർ ലെവൽ (12 വയസും അതിന് മുകളിലും) 5 വ്യത്യസ്ത ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.