ബ്ലോക്‌ചെയിൻ കംപ്യൂട്ടിംഗ് സാങ്കേതികവിദ്യ ഇന്ത്യ ഉപയോഗപ്പെടുത്തണം

Posted on: November 1, 2017

കൊച്ചി : ബ്ലോക്‌ചെയിൻ കംപ്യൂട്ടിംഗ് സാങ്കേതികവിദ്യ അടക്കമുള്ളതിൽ ഇതു പ്രകടമാണെന്നും എൻഫീ സഹസ്ഥാപകനും സിഇഒയുമായ വിവേക് പ്രസന്നൻ. കേരള മാനേജ്‌മെന്റ് അസോസിയേഷൻ ബ്ലോക്‌ചെയിൻസ് ബിറ്റ്‌കോയിനുകളുടെ ലോകത്തിനുമപ്പുറം എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.

ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലെയുള്ള ബഹുരാഷ്ട്ര ഭീമന്മാരോടൊപ്പം ജോലി ചെയ്യാനാണ് ഇന്ത്യൻ പ്രൊഫണലുകൾ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നത്. എന്നാൽ, സ്വയം അത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിൽ വലിയ വിമുഖത കാണിക്കുന്നു. സാങ്കേതികവിദ്യാ വ്യാപനത്തിൽ പുതിയ സംരംഭങ്ങൾ വലിയ പങ്കാണു വഹിക്കുന്നത്.

നമ്മുടേതു പോലെയൊരു രാജ്യത്ത് അഴിമതിരഹിത ഇടപാടുകൾക്ക് ഏറ്റവും മികച്ച ഏക മാർഗമാണ് ബ്ലോക്‌ചെയിൻ. ഓരോ ഇടപാടുകളിലും സുതാര്യത ഉറപ്പുവരുത്താനും രഹസ്യങ്ങൾ ഉറപ്പാക്കാനും ഇതു സഹായിക്കും. ഇൻഷുറൻസ്, ബാങ്കിംഗ്, കാർഷികോത്പന്നങ്ങളുടെ വാങ്ങലുകളും വിൽപ്പനതുടങ്ങിയവയിൽ ബ്ലോക്‌ചെയിൻ വലിയ സ്വാധീനം ചെലുത്തും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി വിവേക് പ്രസന്നൻ ചൂണ്ടിക്കാട്ടി.

കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ നന്ദി പറഞ്ഞു.