തിമിര ശസ്ത്രക്രിയയിൽ ലേസർ സാങ്കേതികവിദ്യയുമായി ലോട്ടസ്

Posted on: October 26, 2017

കൊച്ചി : ലോട്ടസ് ഐ ഹോസ്പിറ്റൽ തിമിര ശസ്ത്രക്രിയയ്ക്ക് ലെൻസക്‌സ് ലേസർ സാങ്കേതികവിദ്യ അവതരിപ്പിച്ചു. പരിപൂർണ്ണ ബ്ലേയ്ഡ് രഹിത, ലേസർ തിമിര ശസ്ത്രക്രിയയ്ക്കുള്ള ഈ അത്യാധുനിക സാങ്കേതികവിദ്യ, കൊച്ചിയിൽ ഇത് ആദ്യമാണ്.

തിമിര ശസ്ത്രക്രിയയിൽ ലോട്ടസിനെ സംബന്ധിച്ചിടത്തോളം ഇതൊരു നാഴികക്കല്ലുകൂടിയാണ്. ഫ്താൽമിക് സാങ്കേതികവിദ്യയുടേയും ഏറ്റവും മികച്ച നേത്രസംരക്ഷണ സേവനങ്ങളുടേയും കാര്യത്തിൽ ലോട്ടസിന് മൂന്നു ദശകത്തിന്റെ പാരമ്പര്യമാണുള്ളത്. ഫെംടോസെക്കൻഡ് ലേസർ അസിസ്റ്റഡ് കാറ്ററാക്ട് സർജറി (എഫ്എൽഎസിഎസ്) ഉൾപ്പെടെയുള്ള നൂതന നേത്രസംരക്ഷണ സേവനങ്ങളുടെ സമഗ്രമായ ശ്രേണികൊണ്ടുതന്നെയാണ് ലോട്ടസ് വ്യത്യസ്തമാകുന്നത്.

ലെൻസക്‌സ് ലേസർ സാങ്കേതികവിദ്യ സർജന്മാർക്ക് വ്യക്തമായ വീഡിയോ ഇമേജിങ്ങും 3ഡി ദൃശ്യവും ലഭ്യമാക്കുമെന്ന് ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ചെയർമാനും ചീഫ് സർജനുമായ ഡോ. എസ്.കെ.സുന്ദരമൂർത്തി പറഞ്ഞു. മുമ്പെങ്ങും ലഭിക്കാത്ത സർജിക്കൽ കൃത്യതയാണ് ഇതുവഴി കിട്ടുക. ശസ്ത്രക്രിയ പോസസിന് മാർഗനിർദ്ദേശം നൽകുന്നത്, ഒപ്റ്റിക്കൽ കൊഹറൻസ് ടാമോഗ്രഫി എന്ന ഉയർന്ന റസലൂഷനുള്ള വിഷ്വലൈസേഷൻ സാങ്കേതികവിദ്യയാണെന്നും അദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് : 9895660055