കല്യാൺ ജൂവലേഴ്‌സ് ആഴ്ചതോറും അരക്കിലോ സ്വർണം ഓഫർ ആദ്യ വിജയിയെ പ്രഖ്യാപിച്ചു

Posted on: October 15, 2017

കൊച്ചി : കല്യാൺ ജൂവലേഴ്‌സ് അവതരിപ്പിച്ച ആഴ്ചതോറും അരക്കിലോ സ്വർണം പദ്ധതിയുടെ ആദ്യത്തെ വിജയിയെ പ്രഖ്യാപിച്ചു. ഇന്ത്യയിലെ പ്രചാരണപരിപാടിയിൽ കേരളത്തിൽ പെരിന്തൽമണ്ണയിൽ നിന്നുള്ള ഉണ്ണിക്കൃഷ്ണനാണ് ആദ്യവിജയി. കംപ്യൂട്ടർ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച കൂപ്പൺ നമ്പർ പിഎംഎ-1001-1002624 ന്റെ ഉടമ ഉണ്ണിക്കൃഷ്ണനാണ്.

ആഴ്ചതോറും അരക്കിലോ സ്വർണം എന്ന ഉത്സവകാല ഓഫർ ഒക്ടോബർ മൂന്നിനാണ് ആരംഭിച്ചത്. നവംബർ 14 വരെ രാജ്യത്തെ എല്ലാ കല്യാൺ ജൂവലേഴ്‌സ് ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാകും. ഉപയോക്താക്കൾക്ക് എല്ലാ ആഴ്ചകളിലും അരക്കിലോ സ്വർണ്ണം വീതം ആറാഴ്ചത്തേക്ക് സ്വന്തമാക്കാനുള്ള അവസരമാണിത്. അയ്യായിരം രൂപയുടെ ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു നറുക്കെടുപ്പ് കൂപ്പണും ഡയമണ്ട്, അൺകട്ട്, പ്രഷ്യസ്, പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് നറുക്കെടുപ്പ് കൂപ്പണുകളും ഉപയോക്താക്കൾക്ക് ലഭിക്കും. ഓരോ ആഴ്ചയിലും ഭാഗ്യവിജയിയെ തെരഞ്ഞെടുക്കുന്നത് ഇലക്‌ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും.

ഇതുകൂടാതെ 25,000 രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ നിബന്ധനകൾക്ക് വിധേയമായി ഒരു സ്വർണ നാണയവും ഡയമണ്ട്, അൺകട്ട്, പ്രഷ്യസ്, പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് സ്വർണനാണയങ്ങളും സ്വന്തമാക്കാം.

ഓഫറിന്റെ ആദ്യ വിജയിയായ ഉണ്ണിക്കൃഷ്ണനെ കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ അഭിനന്ദിച്ചു. ഈ ഉത്സവകാലത്ത് ഉപയോക്താക്കൾക്ക് പർച്ചേസുകളിൽനിന്ന് കൂടുതൽ മൂല്യം ഉറപ്പാക്കാനാണ് ആഴ്ചതോറും അര കിലോ സ്വർണം സ്വന്തമാക്കാനുള്ള ഓഫർ അവതരിപ്പിച്ചതെന്ന് അദേഹം പറഞ്ഞു.

കമ്മലുകൾ, വളകൾ, നെക്‌ലേസുകൾ എന്നിങ്ങനെ പരമ്പരാഗതവും നൂതനവുമായ രൂപകൽപ്പനയിലുള്ള വൈവിധ്യമാർന്ന ആഭരണങ്ങളാണ് കല്യാൺ ജൂവലേഴ്‌സ് അവതരിപ്പിക്കുന്നത്. കല്യാൺ ജൂവലേഴ്‌സിന്റെ ബ്രാൻഡുകളായ തേജസ്വി, സിയാ, മുദ്ര, അനോഖി, അപൂർവ, നിമാഹ്, ഗ്ലോ എന്നിവയ്‌ക്കെല്ലാം ഈ ഓഫർ ബാധകമാണ്.