കല്യാണിന്റെ നവരാത്രി ആഘോഷങ്ങൾക്ക് താരപ്പകിട്ട്

Posted on: September 26, 2017

കല്യാൺ ജൂവലേഴ്‌സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ വസതിയിൽ ഒരുക്കിയ നവരാത്രി ആഘോഷങ്ങളിൽ ബോളിവുഡ്താരം കത്രീന കൈഫ്, മമ്മൂട്ടി, നാഗാർജുന തുടങ്ങിയ പ്രമുഖർ ഉൾപ്പെടെയുള്ള വമ്പൻ താരനിര പങ്കെടുത്തു. പാവകളെ പൗരാണിക ആചാരങ്ങളോടെ തട്ടുകളായി പ്രദർശിപ്പിക്കുന്ന ബൊമ്മക്കൊലുവായിരുന്നു ആഘോഷനാളിലെ പ്രത്യേകത.

തമിഴ്‌സിനിമാതാരങ്ങളായ പ്രഭു ഗണേശൻ, കാർത്തി, വിക്രം പ്രഭു എന്നിവരുംവിശിഷ്ടാതിഥികളായിരുന്നു. ജയറാം, മഞ്ജുവാര്യർ, നിവിൻ പോളി എന്നീ മലയാള സിനിമാതാരങ്ങളുംസംവിധായകൻ പ്രിയദർശനും ബൊമ്മക്കൊലു ആഘോഷങ്ങളിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

സംഗീതപ്രതിഭ പാലക്കാട് ശ്രീറാമും സരിഗമയിലൂടെ പ്രശസ്തനായ പാട്ടുകാരൻ വൈഷ്ണവ് ഗിരീഷും ചേർന്നുള്ള പ്രകടനം സദസിന് ആസ്വാദ്യകരമായി. സ്പീഡ് പെയ്ന്ററായ വികാസ് നായക് വരച്ച കല്യാൺ ജൂവലേഴ്‌സിന്റെ ബ്രാൻഡ് അംബാസഡറായ അമിതാഭ് ബച്ചന്റെ ഛായാചിത്രം അത്ഭുതപ്പെടുത്തുന്നതായിരുന്നു.