പെപ്സികോ ലുലുമാളിൽ പ്രതീകാത്മക വള്ളംകളി സംഘടിപ്പിച്ചു

Posted on: September 7, 2017

കൊച്ചി : ഓണാഘോഷങ്ങളുടെ ഭാഗമായി പെപ്സികോ കൊച്ചിയിൽ സംഘടിപ്പിച്ച പ്രതീകാത്മക വള്ളംകളിയിലെ വിജയികൾക്ക് പ്രമുഖ യുവതാരം നിഷാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. നെഹ്‌റു ട്രോഫി വള്ളംകളിയാണ് പെപ്സി കൊച്ചിയിലെ ലുലു മാളിൽ സിമുലേഷൻ രീതിയിൽ പുനരാവിഷ്‌ക്കരിച്ചത്. ഇതിലെ വിജയികൾക്ക് നടൻ നിഷാനുമൊത്ത് പ്രത്യേക സദ്യയിൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.

ഓണത്തോടനുബന്ധിച്ച് പെപ്സി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ നിരവധി പേരാണ് ആവേശഭരിതരായി പങ്കെടുത്തത്. ആർപ്പോ വിളികൾ മുദ്രണം ചെയ്ത ലിമിറ്റഡ് എഡിഷൻ കാനുകളും ബോട്ടിലുകളും അവതരിപ്പിച്ചു കൊണ്ടാണ് ഇത്തവണ പെപ്സി ഓണത്തെ സ്വാഗതം ചെയ്തത്.

TAGS: Pepsico |