സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ഫെഡറൽ ബാങ്ക് ശിൽപ്പശാല

Posted on: September 1, 2017

കൊച്ചി : ബാങ്കിങ് മേഖലയിലെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പുതിയ പ്രവണതകളെക്കുറിച്ച് കേരളാ പോലീസിലെ സൈബർ സെല്ലിനു വേണ്ടി ഫെഡറൽ ബാങ്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. സൈബർ തട്ടിപ്പുകൾ ചെറുക്കുന്ന നടപടികളിലാണ് ശിൽപ്പശാല പ്രധാനമായും ഊന്നൽ നൽകിയത്. ഡിജിറ്റൽ ബാങ്കിംഗുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, ബാങ്കിംഗ് രംഗത്തെ പുതിയ സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിലയിരുത്തലും നടത്തി.

കൊച്ചി പോലീസ് കമ്മീഷണർ എം. പി. ദിനേശ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്കിന്റെ ട്രാൻസാക്ഷൻ മോണിറ്ററിങ് ആൻഡ് ഫ്രോഡ് പ്രിവൻഷൻ വിഭാഗം വൈസ് പ്രസിഡന്റ് കെ. എം. ജോസ്, ബാങ്ക് വൈസ് പ്രസിഡന്റും ചീഫ് വിജിലൻസ് ഓഫിസറുമായ ടോമി ജോൺ എന്നിവർ ശിൽപ്പശാലയ്ക്കു നേതൃത്വം നൽകി.

TAGS: Federal Bank |