റിയ മണി ട്രാൻസ്ഫർ മത്സര വിജയികൾക്ക് 1 കിലോ സ്വർണ നാണയങ്ങൾ സമ്മാനിച്ചു

Posted on: September 1, 2017

കൊച്ചി : റിയാ മണി ട്രാൻസ്ഫർ സ്വർണ സമ്മാന പദ്ധതിയിലെ വിജയികൾക്ക് മുത്തൂറ്റ് ഫിനാൻസും പോൾ മർച്ചന്റ്‌സും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. റിയ മണി ട്രാൻസ്ഫറിന്റെ പുതിയ ഗോൾഡ് സ്റ്റാൻഡേർഡ് കാഷ് പേ ഔട്ട് സേവനം ആരംഭിക്കുന്നതോടനുബന്ധിച്ച് ഒരു കിലോഗ്രാം സ്വർണം സമ്മാനമായി ലഭിക്കാനുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരുന്നത്. സമ്മാനം 30 ഗ്രാം വീതം തൂക്കമുള്ള 30 സ്വർണ നാണയങ്ങളും നൂറു ഗ്രാമിന്റെ ഒരു ബംബർ സമ്മാനവുമായി വിഭജിക്കുകയായിരുന്നു. മെയ് 23 മുതൽ ജൂലൈ 31 വരെ മുത്തൂറ്റ് ഫിനാൻസിന്റെ അംഗീകൃത ശാഖകളിൽ നിന്ന് റിയ വഴി അയച്ച പണം സ്വീകരിച്ചവർക്കായിരുന്നു സമ്മാനത്തിന് അർഹത.

മൂത്തറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ്, പോൾ മർച്ചന്റ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രജനീഷ് ബൻസാൽ, റിയ മണി ട്രാൻസ്ഫർ കൺട്രി മാനേജർ എമിൽ റൂബൻ എന്നിവർ ചേർന്നാണ് സ്വർണ നാണയങ്ങൾ സമ്മാനിച്ചത്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പണം അയക്കുന്ന വേളയാണ് ഉത്സവ കാലം എന്നും ഇത്തരം മത്സരങ്ങൾ കൂടുതൽ പേരെ പണം അയക്കാൻ പ്രേരിപ്പിക്കുമെന്നും മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള കൂടുതൽ പേർക്ക് സേവനം ലഭ്യമാക്കാനുള്ള തങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നതാണ് ഈ സഹകരണമെന്ന് റിയ മണി ട്രാൻസ്ഫർ സി.ഇ.ഒ.യും പ്രസിഡന്റുമായ ജുവാൻ സി. ബിയാൻചി ചൂണ്ടിക്കാട്ടി.