ഊബർ ഗോ സേവനം ഇനി തൃശൂരിലും

Posted on: August 23, 2017

തൃശൂർ : ഊബർ സേവനങ്ങൾ ഇനി തൃശൂരിലും. മുളങ്കുന്നത്തുകാവിന്റെ തെക്കൻ ഭാഗം മുതൽ തലോർ വരെയും, കേരള കാർഷിക സർവകലാശാല മുതൽ അമല ആശുപത്രി വരെയും ഉള്ള 115 ചതുരശ്ര കിലോമീറ്റർ പരിധിയിൽ സേവനം ലഭിക്കും.

ഒരു കിലോ മീറ്ററിന് അഞ്ചുരൂപ നിരക്കിൽ ഊബർ ഗോ സേവനം ലഭിക്കും. തൃശൂർ സിറ്റിയിൽ തീർത്തും നവീനവും സ്മാർട്ടും ആയ യാത്രയാണ് ഊബർ ഗോ വാഗ്ദാനം ചെയ്യുന്നതെന്ന് ഊബർ കേരള ജനറൽ മാനേജർ നിതിൻ നായർ പറഞ്ഞു.

TAGS: Uber |