ജോയ്ആലുക്കാസ് പത്തനംതിട്ട ഷോറൂം തുറന്നു

Posted on: August 19, 2017

ജോയ്ആലുക്കാസ് പത്തനംതിട്ട ഷോറും മുനിസിപ്പൽ ചെയർപേഴ്‌സൺ രജനി പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ ജേക്കബ്, ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ഡയറക്ടർ ജോളി ജോയ് ആലുക്കാസ് തുടങ്ങിയവർ സമീപം.

പത്തനംതിട്ട : ജോയ്ആലുക്കാസിന്റെ 130 ാമത് ജ്വല്ലറി ഷോറും പത്തനംതിട്ട കെ.പി റോഡിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ പി. കെ ജേക്കബ് മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, ഡയറക്ടർ ജോളി ജോയ് ആലുക്കാസ്, ഗ്രൂപ്പ് സിഇഒ ബേബി ജോർജ് എന്നിവർ പങ്കെടുത്തു.

ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ സ്വപ്‌നങ്ങൾക്കും സംരംഭങ്ങൾക്കും, തുടക്കമിട്ടത് കേരളത്തിലാണെന്നും ഗ്രൂപ്പിന്റെ മുഖമുദ്രയായ മികച്ച കസ്റ്റമർ സർവീസും ആനന്ദകരമായ ഷോപ്പിംഗ് അനുഭവവും പത്തനംതിട്ട ഷോറൂമിലൂടെ ഇടപാടുകാർക്ക് പകർന്ന് നൽകുന്നതിന് അതിയായ സന്തോഷമുണ്ടെന്ന് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.

പത്തനംതിട്ട ഷോറൂമിൽ എക്‌സ്‌ക്ലൂസീവ് ഡയമണ്ട് കൗണ്ടർ കൂടാതെ ട്രഡീഷണൽ, ഇത്തനോ കണ്ടംപററി, ഇന്റർനാഷണൽ എന്നിവ സംയോജിക്കുന്ന ഒരുമില്ല്യണിൽ അധികം ജ്വല്ലറി ഡിസൈനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ജോയ്ആലുക്കാസ് ജ്വല്ലറിയുടെ തനതു ബ്രാൻഡുകളായ വേദ, ടെംപിൾ ജ്വല്ലറി, പ്രൈഡ് ഡയമണ്ട്‌സ്, എലഗൻസാ, പോൾകി, ഡയമണ്ട്‌സ്, മസാക്കി പേൾസ് , സെനീന ടർക്കിഷ് ജ്വല്ലറി, ലിൽ ജോയ് കിഡ്‌സ് ജ്വല്ലറി , അപൂർവ ആന്റിക് കളക്ഷൻ, രത്‌ന പ്രെഷ്യസ് സ്റ്റോൺ കളക്ഷൻ ഉൾപ്പെടെ സ്വർണ്ണ, ഡയമണ്ട്, പ്ലാറ്റിനം പ്രഷ്യസ് സ്റ്റോൺ, പേൾ ആഭരണങ്ങളും അണിനിരത്തിയിട്ടുണ്ട്.