ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Posted on: August 16, 2017

കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഇന്ത്യയുടെ 71-ാമത് സ്വാതന്ത്ര്യദിനം മൈ ഇന്ത്യ, ഹെൽത്തി ഇന്ത്യ എന്ന പ്രചാരണപരിപാടിയോടെ ആഘോഷിച്ചു. ഇന്ത്യയിലെ എല്ലാ യൂണിറ്റുകളിലും ആസ്റ്റർ വോളണ്ടിയർമാരാണ് പ്രചാരണപരിപാടിക്ക് മുൻകൈയെടുത്തത്.

മൈ ഇന്ത്യ, ഹെൽത്തി ഇന്ത്യ പരിപാടികളിലൂടെ സമൂഹത്തിലേയ്ക്ക് കടന്നുചെല്ലാനും രോഗങ്ങൾ തടയാനുള്ള കാര്യങ്ങൾ നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്റർ വോളണ്ടിയർമാരുടെ ശൃംഖല വഴി നടപ്പാക്കുന്ന പദ്ധതി സമൂഹത്തിൽ പ്രസാദാത്മകമായ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് പ്രതീക്ഷ. ജീവനക്കാരും സമൂഹത്തിനുവേണ്ടി സമയം മാറ്റിവയ്ക്കാൻ സാധിക്കുന്ന പൊതുജനങ്ങളും ഈ ശൃംഖലയിൽ ഉൾപ്പെടുമെന്ന് അദേഹം പറഞ്ഞു.

കൊച്ചിയിൽ വാക്കത്തോൺ, കോഴിക്കോട്ട് സ്‌കൂൾ പരിപാടികൾ, ഹൈദരാബാദിൽ തെരുവ് വൃത്തിയാക്കൽ, ബംഗലുരുവിൽ പൊതുപാർക്ക് വൃത്തിയാക്കൽ, കോലാപ്പൂരിൽ സ്‌പെഷൽ സ്‌കൂളിൽ ഒരു ദിവസം തുടങ്ങിയവയാണ് ആസ്റ്റർ വോളണ്ടിയർമാർ സ്വാതന്ത്ര്യദിനത്തിൽ ഏറ്റെടുത്ത പരിപാടികൾ.