കല്യാൺ ഹൈപ്പർ മാർക്കറ്റ് തൃശൂരിൽ തുറന്നു

Posted on: August 13, 2017

തൃശൂർ : കല്യാൺ സിൽക്‌സിന്റെ രണ്ടാമത്തെ ഹൈപ്പർ മാർക്കറ്റ് തൃശൂരിൽ മന്ത്രിമാരായ എ. സി. മൊയ്തീനും വി.എസ്. സുനിൽകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമൻ, ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ജുവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, ടി.എസ്. അനന്തരാമൻ, ബാലരാമൻ, രാമചന്ദ്രൻ, കെ.എം.പി. പരമേശ്വരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരമുള്ള ബ്രാൻഡുകളുടെ വിപുലമായ ശേഖരമാണിവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ ഉത്പന്നങ്ങൾക്കും എംആർപിയേക്കാൾ കുറഞ്ഞവില, 365 ദിവസവും ലഭ്യമാകുന്ന ഡിസ്‌ക്കൗണ്ടുകളും ഓഫറുകളും, ഗുണമേന്മ ഉറപ്പാക്കുന്ന ക്വാളിറ്റി ചെക്കിംഗ് വിഭാഗം എന്നിവ കല്യാൺ ഹൈപ്പർ മാർക്കറ്റിന്റെ സവിശേഷതയാണ്. ഒരേസമയം 200 ലേറെ കാറുകൾക്ക് പാർക്കിംഗ് സൗകര്യമുണ്ട്. ഇതിനു പുറമെ അഡീഷണൽ കാർ പാർക്കിംഗും ക്രമീകരിച്ചിട്ടുണ്ട്.