കല്യാൺ ജൂവലേഴ്‌സ് : ഷോപ്പ് &വിൻ വിജയികളെ പ്രഖ്യാപിച്ചു

Posted on: July 16, 2017

കൊച്ചി : കല്യാൺ ജൂവലേഴ്‌സ് ആഗോളതലത്തിൽ നടത്തിയ ഷോപ്പ് & വിൻ പചാരണപരിപാടിയിലെ 30 വിജയികളെ പ്രഖ്യാപിച്ചു. ഓരോ വിജയിക്കും സൗജന്യമായി ഔഡി 3 കാർ സമ്മാനമായി ലഭിക്കും. ഇന്ത്യയിലും യുഎഇയിലും ഖത്തറിലും കുവൈറ്റിലും നടന്ന നറുക്കെടുപ്പുകളിലാണ് വിജയികളെ കണ്ടെത്തിയത്. ഏപ്രിലിൽ നടന്ന പ്രാരംഭ പ്രചാരണ നറുക്കെടുപ്പിൽ 30 പേരെതെരഞ്ഞെടുത്തപ്പോൾ ഇന്ത്യയിൽനിന്നു 15 പേരും ഖത്തറിൽനിന്ന് നാല് പേരും യുഎഇയിൽ നിന്ന് എട്ടു പേരും കുവൈറ്റിൽ നിന്ന് മൂന്നും പേരും വിജയികളായി. അടുത്ത ഏതാനും ആഴ്ചകളിൽ ഔപചാരികതകൾ പൂർത്തിയാകുമ്പോൾ വിജയികൾക്ക് കാറുകൾ കൈമാറും.

നറുക്കെടുപ്പ് വിജയത്തെക്കുറിച്ച് അറിയിച്ചപ്പോൾത്തന്നെ ഭാഗ്യശാലികൾ അത്യധികം സന്തോഷത്തിലായിരുന്നു. ഈ വിവരമറിഞ്ഞതിൽ ആവേശഭരിതയാണെന്ന്‌റാന്നിയിൽനിന്നുള്ള സുബിമോൾ പറഞ്ഞു. നറുക്കെടുപ്പ് വിജയിച്ചെന്നും ഔഡികാറിന് ഉടമയാണെന്നും വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് അവിശ്വസനീയമാണ്. നറുക്കെടുപ്പ് വിജയത്തോടെ കല്യാൺ ജൂവലേഴ്‌സിലെ ഷോപ്പിംഗ് മറക്കാനാവാത്ത അനുഭവമാക്കിയതിൽ മുഴുവൻ ടീമിനോടുംകൃതജ്ഞതയുണ്ട്. വീണ്ടും ഈ ഷോറൂമുകളിലേക്ക് ഉറപ്പായും വരുമെന്ന് സുബിമോൾ പറഞ്ഞു.

ഔഡി എ3 കാർ നേടിയെന്നത് അത്യധികം സന്തോഷം നല്കുന്നതും അതിശയകരവുമാണെന്ന് കുവൈറ്റിലെ ഭാഗ്യശാലിയായ അബ്ദുൾ ബാരെ അബ്ദുൾ പറഞ്ഞു – ഒരാൾക്ക് ഇതിലും കൂടുതൽ ഭാഗ്യശാലിയാകാൻ കഴിയുമെന്ന് തോന്നുന്നില്ല. കാറുകൾ ഇഷ്ടമല്ലാത്തവർ ആരുണ്ട്. അപ്പോൾ ഔഡി എ3 കാർ സമ്മാനമായി ലഭിച്ചത് സ്വപ്‌നം യാഥാർത്ഥ്യമായതുപോലെയാണ്. പുതിയ കാർ ഓടിക്കാനായി കാത്തിരിക്കുകയാണ്. ജീവിതത്തിലെ വിസ്മയിപ്പിക്കുന്ന ഈ അനുഭവം സമ്മാനിച്ച കല്യാൺ ജൂവലേഴ്‌സിനോട് നന്ദിയുണ്ടെന്ന് അബ്ദുൾ ബാരെ പറഞ്ഞു.

എല്ലാ ഭാഗ്യവിജയികളെയും അഭിനന്ദിക്കുകയാണെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. മികച്ച ഷോപ്പിംഗ് അനുഭവത്തിനൊപ്പം ഉപയോക്താക്കൾക്ക് അവരുടെ പർച്ചേസിൽനിന്ന് മികച്ച മൂല്യംകണ്ടെത്തുക എന്നതാണ് കല്യാൺ ജൂവലേഴ്‌സിന്റെ ലക്ഷ്യം. ഉപയോക്താക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിൽസന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്‌സിന്റെ ആഗോള പ്രചാരണപരിപാടി ഇന്ത്യ, യുഎഇ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ ഏപ്രിൽ പത്തിന് തുടങ്ങി ജൂൺ ഒൻപതിനാണ് അവസാനിച്ചത്. നറുക്കെടുപ്പിലൂടെ ഔഡി എ3 കാറുകൾ നല്കുന്ന ഇന്ത്യയിലെയുംജിസിസിയിലെയും ഏറ്റവും വലിയ ഓഫറാണിത്. ഈ രാജ്യങ്ങളിലെ കല്യാൺ ജൂവലേഴ്‌സിന്റെഷോറൂമുകളിൽനിന്ന് അതത് രാജ്യങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന പർച്ചേസ്തുകയ്‌ക്കെങ്കിലുംസ്വർണംവാങ്ങിയവർക്കാണ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. യുഎഇ, ഖത്തർ. കുവൈറ്റ് എന്നിവടങ്ങളിൽനിന്നുള്ള 15 വിജയികളെ യഥാക്രമം ജൂൺ 13, 14, 15 തീയതികളിൽ കണ്ടെത്തി. ഇന്ത്യയിലെ നറുക്കെടുപ്പ്ജൂൺ 21 ന് ആയിരുന്നു.