ഡിപി വേൾഡ് കൊച്ചി മികച്ച വളർച്ചയിൽ

Posted on: June 13, 2017

കൊച്ചി : ഡിപി വേൾഡ് കൊച്ചി മെയ് മാസത്തിൽ 47,000 ൽ അധികം ടിഇയു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 19 ശതമാനമായിരുന്നു വളർച്ചു. മാർച്ചിൽ കൈകാര്യം ചെയ്തത് 45,000 ടിഇയു ആണ് മുൻ റെക്കോർഡ്. ഗ്രോസ് ക്രെയ്ൻ റേറ്റ് 31 ആയും ഗേറ്റിനുള്ളിലെ ട്രക്ക് ടേൺ എറൗണ്ട് സമയം 25 മിനിട്ടായും മെച്ചപ്പെട്ടു.

പോർട്ട് ട്രസ്റ്റും ടെർമിനലും ഉൾനാടൻ മേഖലകളിൽ നിന്നും സമീപ സംസ്ഥാനങ്ങൡ നിന്നും സുഗമമായി ചരക്ക് എത്തിക്കാൻ സ്വീകരിച്ച നടപടികൾ മൂലമുണ്ടായ സമയലാഭവും പണലാഭവുമാണ് ഈ നേട്ടത്തിലെത്തിച്ചതെന്ന് ഡിപി വേൾഡ് കൊച്ചി സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു.

ഡിപി വേൾഡ് കൊച്ചിയിൽ നിന്ന് മുന്ദ്ര, നവഷേവാ, ഗോവ, മംഗലാപുരം, വിശാഖപട്ടണം, ചെന്നൈ, കാട്ടുപള്ളി, കൃഷ്ണപട്ടണം, തൂത്തുക്കുടി എന്നിവിടങ്ങളിലേക്ക് ഫീഡർ സർവീസുകളുണ്ട്.

TAGS: DP World Kochi |