ലുലു മാൾ നാലാം വാർഷികം ആഘോഷിച്ചു

Posted on: April 7, 2017

ലുലു മാളിന്റെ നാലാം വാർഷികാഘോഷം നടൻ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ലുലുആർക്കിടെക്ട് കെ.വി. പ്രസൂൺ, ലുലു മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, കൊച്ചി മാരിയറ്റ് ജനറൽ മാനേജർ ആനന്ദ് ഗണേശ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ഗായകൻ സിദ്ധാർത്ഥ് മേനോൻ, ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ഗായിക ഗൗരി ലക്ഷ്മി, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ. നിഷാദ്, മാൾ ഡെപ്യൂട്ടി മാനേജർ കെ.കെ. ഷെരീഫ്, ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യൽ മാനേജർ സാദിഖ് കാസിം, ഫിനാൻസ് മാനേജർ സിബി തോമസ് എന്നിവർ സമീപം.

കൊച്ചി : കഴിഞ്ഞ നാലു വർഷത്തിനിടെ ഇടപ്പള്ളി ലുലു മാളിലെത്തിയത് ഏഴ് കോടി അറുപത് ലക്ഷത്തോളം സന്ദർശകർ. ഈ കാലയളവിൽ 1.8 കോടി വാഹനങ്ങൾ ലുലു മാളിൽ പാർക്കു ചെയ്തു. ലുലു മാളിന്റെ നാലാം വാർഷികാഘോഷം നടൻ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു. 30 വ്യത്യസ്ത വിഭാഗങ്ങളിലായി ഏർപ്പെടുത്തിയ റീട്ടെയ്ൽ അവാർഡ് ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ. നിഷാദ് വിതരണം ചെയ്തു.

ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, കൊച്ചി മാരിയറ്റ് ജനറൽ മാനേജർ ആനന്ദ് ഗണേശ്, ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യൽ മാനേജർ സാദിഖ് കാസിം, ലുലു മീഡിയ കോഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ഫിനാൻസ് മാനേജർ സിബി തോമസ്, മാൾ ഡെപ്യൂട്ടി മാനേജർ കെ. കെ. ഷെരീഫ്, സ്പാർക്കീസ് ജനറൽ മാനേജർ അംബികപതി, ലുലു ഗ്രൂപ്പ് ആർക്കിടെക്ട് പ്രസാദ് കെ.വി. എന്നിവർ പ്രസംഗിച്ചു.

4 വർഷത്തിനുള്ളിൽ ദേശീയ-അന്തർദ്ദേശീയ തലങ്ങളിലായി 17 പുരസ്‌കാരങ്ങൾ ലുലു മാൾ നേടി. മാളിന്റെ വാർഷിക ആഘോഷങ്ങളിൽ ഗായകരായ സിദ്ധാർത്ഥ് മേനോൻ, ഗൗരി ലക്ഷ്മി, എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത ബാന്റ് അവിസ്മരണീയമായി.

TAGS: Lulu Mall |