വനിതകൾക്കായി വോഡഫോണിന്റെ പ്രൈവറ്റ് റീചാർജ്

Posted on: March 11, 2017

കൊച്ചി : വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ സുരക്ഷയും അവരുടെ മൊബൈൽ നമ്പറിന്റെ സ്വകാര്യതയും കണക്കിലെടുത്ത് വോഡഫോൺ ഇന്ത്യ വനിതാ ദിനത്തിൽ പ്രൈവറ്റ് റീചാർജ് അവതരിപ്പിച്ചു. ഉപഭോക്താക്കളെ, പ്രത്യേകിച്ച് വനിതകളെ അവരുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് റീചാർജ് ചെയ്യാൻ സഹായിക്കുന്നതാണിത്. നിലവിലെ റീചാർജിൽ അവരുടെ മൊബൈൽ നമ്പർ വെളിപ്പെടുത്തേണ്ടതുണ്ട്.

വോഡഫോൺ പ്രൈവറ്റ് റീചാർജ് വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ നമ്പർ വെളിപ്പെടുത്താതെ തന്നെ സ്വകാര്യതയോടെ റീചാർജ് നടത്താനാവും. ഈ സൗകര്യം ആക്ടിവേറ്റു ചെയ്യാനായി 12604 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ജഞകഢഅഠഋ എന്ന എസ്എംഎസ് അയക്കണം. മറുപടിയായി സവിശേഷമായ ഒരു നമ്പർ ലഭിക്കും. ആ ദിവസം അർധ രാത്രി വരെയുള്ള റീചാർജിന് ഈ നമ്പർ ഉപയോഗിക്കാവുന്നതാണ്. വോഡഫോണിന്റെ ഈ പ്രത്യേക സൗകര്യം കൊച്ചി മേയർ സൗമിനി ജെയിനും വോഡഫോൺ ഇന്ത്യയുടെ കേരളാ സർക്കിൾ ബിസിനസ് മേധാവി അഭിജിത്ത് കിഷോറും ചേർന്ന്അവതരിപ്പിച്ചു.

വോഡഫോണിന്റെ പ്രൈവറ്റ് റീചാർജ് അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് കേരളാ ബിസിനസ് മേധാവി അഭിജിത്ത് കിഷോർ പറഞ്ഞു. ഉപഭോക്താക്കളെ കൂടുതൽ സുരക്ഷിതരും ശക്തിയുള്ളവരുമാക്കി മാറ്റുന്ന സൗജന്യമായ സേവനമാണ് പ്രൈവറ്റ് റീചാർജ് എന്നും അദേഹം ചൂണ്ടിക്കാട്ടി.

TAGS: Vodafone |