കൊച്ചി ബിനാലെ സെമിനാർ നാളെ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

Posted on: March 1, 2017

കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷൻ നാളെ ഫോർട്ട്‌കൊച്ചി കബ്രാൾ യാർഡിൽ സംഘടിപ്പിക്കുന്ന സെമിനാർ രാഷ്ട്രപതി പ്രണബ് മുഖർജി ഉദ്ഘാടനം ചെയ്യും. പിന്നീട് ആസ്പിൻവാൾ ഹൗസിലെ ബിനാലെ പ്രദർശനങ്ങളും രാഷ്ട്രപതി സന്ദർശിക്കും.

വൈകുന്നേരം നാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരള ഗവർണർ ജസ്റ്റീസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതം പറയും.

കൊച്ചി ബിനാലെ ഫൗണ്ടേഷൻ സെക്രട്ടറി റിയാസ് കോമു ആശംസപ്രഭാഷണം നടത്തും. ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയാണ് കൃതജ്ഞത അർപ്പിക്കുന്നത്. മേയർ സൗമിനി ജെയിൻ, കെ വി തോമസ് എം പി, കെ ജെ മാക്‌സി എംഎൽഎ, ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ വേണു വി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

സുസ്ഥിര സാംസ്‌കാരിക നിർമ്മിതിയുടെ പ്രാധാന്യം എന്നതാണ് സെമിനാറിന്റെ വിഷയം. അശോക് വാജ്‌പേയി, റിയാസ് കോമു, കെ സച്ചിദാനന്ദൻ എന്നിവരാണ് സെമിനാറിൽ പങ്കെടുക്കുന്നത്. പ്രഫ എം വി നാരായണൻ മോഡറേറ്ററായിരിക്കും.

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബിനാലെ വേദികളായ ഫോർട്ട്‌കൊച്ചി ആസ്പിൻവാൾ ഹൗസ്, കബ്രാൾ യാർഡ് എന്നിവിടങ്ങളിൽ മാർച്ച് 2 വ്യാഴാഴ്ച പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കില്ല. എന്നാൽ മറ്റു ബിനാലെ വേദികൾ സന്ദർശിക്കാൻ തടസമില്ല.