ഫെഡറൽ ആശ്വാസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

Posted on: February 21, 2017

കൊച്ചി : ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഫെഡറൽ ആശ്വാസ് സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾക്കുള്ള പുരസകാരങ്ങൾക്ക് മൂക്കന്നൂർ, തൊടുപുഴ, പേരാമ്പ്ര കേന്ദ്രങ്ങൾ അർഹമായി. ഏറ്റവുംമികച്ച മൂന്ന് സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾക്കായുള്ള ഫെഡറൽ ബാങ്കിന്റെ ആശ്വാസ് പുരസ്‌കാരം ഈ വർഷമാണ് ഏർപ്പടുത്തിയത്.

എറണാകുളത്തെ ഫെഡറൽ ടവറിൽ സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങ് ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശാലിനി വാര്യർ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സാമ്പത്തിക സാക്ഷരതാകേന്ദ്രത്തിലെ ചീഫ് കൗൺസിലർ ചന്ദ്രശേഖരൻ നായർക്കുള്ള പ്രത്യേക പുരസ്‌കാരവും ചടങ്ങിൽ വിതരണം ചെയ്തു. ഫെഡറൽ ബാങ്ക്ചീഫ് ജനറൽമാനേജർ ജോസ് വി. ജോസഫ്, റിസർവ് ബാങ്ക് എജിഎം സി. ജോസഫ്, എസ്.എൽ.ബി.സി. എജിഎം സാബു മേച്ചേരി, എറണാകുളം ലീഡ് ബാങ്ക് മാനേജർ സി. സതീഷ്, ഫെഡറൽ ആശ്വാസ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ജോൺ കുര്യൻ, അൽട്ടർനേറ്റീവ് മാനേജിംഗ് ട്രസ്റ്റി ഇ. മാധവൻ, ട്രസ്റ്റി ഡോ. കെ.വി. പീറ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഫെഡറൽ ആശ്വാസ് സാമ്പത്തിക സാക്ഷരതാകേന്ദ്രങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2010 ൽ ആണ്‌ഫെഡറൽ ബാങ്ക്‌ഫെഡറൽ ആശ്വാസ് ട്രസ്റ്റ് രൂപവൽക്കരിച്ചത്. നിലവിൽ കേരളത്തിൽ 19 കേന്ദ്രങ്ങളാണ് ബാങ്കിനുള്ളത്. കേരളത്തിന് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഓരോ ഫെഡറൽ ആശ്വാസ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.