ഹിന്ദ്‌ലാബ്‌സിൽ തൈറോയിഡ് ക്ലിനിക് ആരംഭിക്കുന്നു

Posted on: February 17, 2017

തിരുവനന്തപുരം : ഹിന്ദ്‌ലാബ്‌സ് തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം തൈറോയിഡ് ക്ലിനിക് ആരംഭിക്കുന്നു. തൈറോയിഡ് സംബന്ധമായ രോഗങ്ങൾക്ക് പരിശോധനയും ചികിത്സയും ക്ലിനിക്കിൽ മിതമായ നിരക്കിൽ ലഭ്യമാകും.

ആദ്യ ക്ലിനിക്കിന് ഫെബ്രുവരി 18 ശനിയാഴ്ച്ച തുടക്കമാകും. പ്രശസ്ത തൈറോയിഡ് കാൻസർ വിദഗ്ദൻ ഡോ. അരുൺ ശശികുമാറിന്റെ നേതൃത്വത്തിലുള്ള ക്ലിനിക്കിന്റെ സേവനം എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ 9.30 മുതൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471-2443445, 2443446, 9400027969.