സ്ത്രീരത്‌നങ്ങൾക്ക് ആദരവുമായി വീണ്ടും ഈസ്റ്റേൺ ഭൂമിക

Posted on: February 14, 2017

കൊച്ചി : മികച്ച വനിതകളെ ആദരിക്കാനായി ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് ഈ വർഷത്തെ വനിതാ ദിനത്തിൽ – ഈസ്‌റ്റേൺ ഭൂമിക 2017 സംഘടിപ്പിക്കും. തുടർച്ചയായ മൂന്നാം വർഷവും നടത്തുന്ന ഈസ്റ്റേൺ ഭൂമികയുടെ അവതരണം കൊച്ചി ഇടപ്പള്ളിയിലുള്ള ഈസ്റ്റേൺ കോർപറേറ്റ് ആസ്ഥാനത്ത് കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടർ ഡോ. ബീന വിജയൻ ഐഎഎസ് നിർവഹിച്ചു.

കഴിഞ്ഞ രണ്ടു വർഷങ്ങളിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ ഭൂമിക ഈ വർഷം രണ്ടു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുകയാണെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ ചൂണ്ടിക്കാട്ടി. കേരളം, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാവും ഈ വർഷം ഈസ്റ്റേൺ ഭൂമിക ആഘോഷം ഉണ്ടാവുക. പ്രമുഖ നഗരങ്ങളായ കൊച്ചി, ബംഗലുരു, പൂനെ, ചെന്നൈ, ലക്‌നോ എന്നിവിടങ്ങളിൽ അവാർഡ് ചടങ്ങുകളും സംഘടിപ്പിക്കും. കഴിവും ശക്തിയുമുള്ളതും പൊതുവേ ശ്രദ്ധിക്കപ്പെടാതെയും അംഗീകരിക്കപ്പെടാതെയും പോകുന്നതുമായ ഓരോ വനിതയേയും ആദരിക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് അദേഹം ചൂണ്ടിക്കാട്ടി.

അഞ്ചു സംസ്ഥാനങ്ങളിലും ഒരേ ദിവസം നടക്കുന്ന ഈസ്റ്റേൺ ഭൂമിക പരിപാടിയുടെ സവിശേഷതകളെക്കുറിച്ച് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ വിശദീകരിച്ചു. ഈസ്‌റ്റേൺ ഭൂമിക ഐക്കോണിക് വുമൺ ഓഫ് യുവർ ലൈഫ് കാമ്പെയിനു കീഴിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ മാർച്ച് എട്ടിന് രാവിലെ പത്തിനു കൊച്ചി താജ് ഗേറ്റ് വേയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ആദരിക്കും. മറ്റു സംസ്ഥാനങ്ങളിലും സമൂഹത്തിൽ വനിതകളുടെ അഭിവൃദ്ധിക്കും ശാക്തീകരണത്തിനും വേണ്ടി എന്നും നിലനിൽക്കുന്ന ബ്രാൻഡാണ് ഈസ്റ്റേൺ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ലഭിച്ച വൻ പ്രതികരണത്തെ തുടർന്ന് നോമിനേഷനുകൾക്കായി കൂടുതൽ സോഷ്യൽ മീഡിയാ അവസരങ്ങൾ കൂടി ഒരുക്കുന്നതായും അദ്ദേഹം അറിയിച്ചു. നോമിനിയെക്കുറിച്ചുള്ള 60 വാക്കിലെ വിവരണവും ചിത്രവും സഹിതം എന്ന ഐഡിയിൽ ഇമെയിൽ ചെയ്യുകയോ ഭൂമിക, ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, 34/137, എൻ.എച്ച്. ബൈപാസ്, ഇടപ്പള്ളി, കൊച്ചി 682024 എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യണം.

വനിതകൾ ചുമതല ഏറ്റെടുക്കുന്നതിന്റെ പ്രാധാന്യം തങ്ങളുടെ ബ്രാൻഡ് മനസ്സിലാക്കുകയും ഈസ്റ്റേണിലെ വനിതകളുടെ പ്രാതിനിധ്യം 47 ശതമാനമായി ഉയർത്തുകയും ചെയ്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു.