പ്രൊക്യുവർമെന്റ് മാനേജ്‌മെന്റിൽ അന്താരഷ്ട്ര പരിശീലന പരിപാടി

Posted on: January 18, 2017

തിരുവനന്തപുരം : എച്ച്എൽഎൽ മാനേജ്‌മെന്റ് അക്കാദമി പ്രൊക്യുവർമെന്റ് മാനേജ്‌മെന്റ് എന്ന വിഷയത്തിൽ കോവളത്ത് അന്താരാഷ്ട്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലനപരിപാടിയുടെ ഉദ്ഘാടനം എച്ച്എൽഎൽ ലൈഫ്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ. പി. ഖണ്ഡേൽവാൾ ഉദ്ഘാടനം ചെയ്തു.

മുൻ കേന്ദ്ര സെക്രട്ടറി ഡോ. പൂർണ്ണലിംഗം, ആംഗ്ലോസ്‌കേപ്പ് ഡയറക്ടർ ഡോ. എൻ. കെ. മോഹൻദാസ്, എച്ച്എൽഎൽ ഡയറക്ടർ (ടെക്‌നിക്കൽ ആൻഡ് ഓപ്പറേഷൻ) ഇ. എ. സുബ്രഹ്മണ്യൻ, സീനിയർ വൈസ് പ്രസിഡന്റും (എച്ച്ആർ) കമ്പനി സെക്രട്ടറിയുമായ പി. ശ്രീകുമാർ, എച്ച്എൽഎൽ മാനേജ്‌മെന്റ് അക്കാദമി മേധാവി അനിത തമ്പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.