ആസ്റ്റർ@ഹോം പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി

Posted on: January 11, 2017

കൊച്ചി : ആസ്റ്റർ മെഡ്‌സിറ്റി സുകിനോ ഹെൽത്ത്‌കെയർ സൊല്യൂഷൻസുമായി ചേർന്ന് എല്ലാ പ്രായത്തിലുമുള്ള രോഗികളുടെയും പ്രായമായവരുടെയും പരിചരണം വീട്ടിൽ ലഭ്യമാക്കുന്ന ആസ്റ്റർ@ഹോം പദ്ധതി കൊച്ചിയിൽ ആരംഭിച്ചു. പ്രമുഖ നടൻ മനോജ് കെ. ജയൻ സർവീസ് ഉദ്ഘാടനം ചെയ്തു.

പരിചയസമ്പന്നരായ നേഴ്‌സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യന്മാർ, കൗൺസിലർമാർ, അറ്റൻഡർമാർ തുടങ്ങിയവരടങ്ങുന്ന ആസ്റ്റർ@ഹോം ടീം പുരുഷന്മാർക്കും സത്രീകൾക്കും മികച്ച പരിചരണം നല്കും. ഹോം നഴ്‌സിംഗ്, അടിസ്ഥാന ചികിത്സാപരിചരണം, രോഗനിർണയത്തിന് പിന്തുണ, റിപ്പോർട്ടുകളും മരുന്നുകളും ആരോഗ്യപരിചരണ സാമഗ്രികളും വീട്ടിലെത്തിച്ചുകൊടുക്കുക, കൗൺസിലിംഗ്, ഫിസിയോതെറാപ്പി, സേവനങ്ങളും ഉപകരണങ്ങളും വീട്ടിലെത്തിച്ചുകൊടുക്കുക തുടങ്ങിയവയാണ് സേവനങ്ങൾ.

രോഗികൾക്ക് പരിചരണം ആവശ്യമുള്ളപ്പോൾ ഉയർന്ന ഗുണമേന്മയുള്ള പരിചരണം വീട്ടിൽ ലഭ്യമാക്കാൻ ഈ കൂട്ടുകെട്ട് സഹായിക്കുമെന്ന് സുകിനോ ഹെൽത്ത്‌കെയർ സൊല്യൂഷൻസ് സിഇഒ രജനീഷ് മേനോൻ പറഞ്ഞു.

തുടർ ചികിത്സാസേവനം ആവശ്യമുള്ളവർക്ക് എറ്റവും മികച്ച പരിചരണം ആസ്റ്റർ@ഹോമിന്റെ സഹായത്തോടെ ഉറപ്പുവരുത്താനാകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കേരള ക്ലസ്റ്റർ ഹെഡും ആസ്റ്റർ മെഡ്‌സിറ്റി സിഇഒയുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു.