മുത്തൂറ്റ് ഫിനാൻസിന് വർക്കിംഗ് മദർ, അവതാർ 100 പുരസ്‌കാരം

Posted on: December 11, 2016

muthoot-finance-avathar-100

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 2016 ലെ വർക്കിംഗ് മദർ ആയും വനിതകൾക്കായുള്ള മികച്ച അവതാർ 100 കമ്പനിയായും തെരഞ്ഞെടുത്തു. സ്ത്രീ ശാക്തീകരണത്തിനു വൻ പ്രാധാന്യം കൊടുക്കുകയും വലിയ ശതമാനം വനിതാ ജീവനക്കാരെ നിയോഗിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് മുത്തൂറ്റ് ഫിനാൻസ്.

വനിതാ കേന്ദ്രീകൃതമായ ഈ നീക്കങ്ങൾ വനിതാ ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കുമെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്‌സാണ്ടർ ചൂണ്ടിക്കാട്ടി. ശക്തമായ സ്റ്റാറ്റിയൂട്ടറി ചട്ടങ്ങൾ സുരക്ഷിതവും ആരോഗ്യകരവുമായ പ്രവർത്തനാന്തരീക്ഷം ലഭ്യമാക്കുന്നുവെന്നും ജോർജ്ജ് അലക്‌സാണ്ടർ ചൂണ്ടിക്കാട്ടി.

TAGS: Muthoot Finance |