എ. പി. വർക്കി മിഷൻ ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ്

Posted on: December 2, 2016

ap-varkey-dialysis-unit-ina

കൊച്ചി : ആരക്കുന്നം എ.പി.വർക്കി മിഷൻ ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റിന്റെയും, നവീകരിച്ച ലബോറട്ടറിയുടെയും ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് നിർവഹിച്ചു. ഫെഡറൽ ബാങ്ക്, ഫിസാറ്റ്, മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ്, അർജുന നാച്ചുറൽ എന്നിവരുടെ സഹകരണത്തോടെയാണ് ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജൺ 2017 ജൂൺ വരെ സൗജന്യ ഡയാലിസിസ് ഏർപ്പെടുത്തിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ എ.പി. വർക്കി മിഷൻ ചെയർമാൻ അഡ്വ. എൻ. സി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് ജെസി പീറ്റർ, ജില്ലാ പഞ്ചായത്ത് അംഗം എ. പി. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ അച്യുതൻ, വാർഡ് മെമ്പർ സി. എ ബാലു, വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജൺ ഡയറക്ടർ ജോസഫ് കോട്ടൂരാൻ, ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ, ഫെഡറൽ ബാങ്ക് ഡിജിഎം സണ്ണി എൻ. വി, മലബാർ ഗ്രൂപ്പ് കമ്പനീസ് ഡയറക്ടർ സാബു പോൾ, എ. പി. വർക്കി മിഷൻ ട്രഷറർ സി. വി. ഔസേഫ്, ഡയറക്ടമാരായ എം. സി. സുരേന്ദ്രൻ, ഡോ. രാജു ജോർജ്, മെഡിക്കൽ സൂപ്രണ്ട് ഡോ. പി.എ. കൃഷ്ണൻ, ഡോ. വിജയകുമാർ, സിഇഒ എം. ജി രാമചന്ദ്രൻ തുടങ്ങിയർ പ്രസംഗിച്ചു.