പമ്പയിൽ വോഡഫോൺ സ്‌റ്റോർ തുറന്നു

Posted on: November 26, 2016

vodafone-store-pamba-inaug

പമ്പ : ശബരിമല തീർത്ഥാടകർക്ക് സേവനം നൽകാൻ വോഡഫോൺ പമ്പയിൽ ഓൾ ഇൻ വൺ ഔട്ട്‌ലെറ്റ് ആരംഭിച്ചു. പത്തനംതിട്ട ജില്ലാ കളക്ടർ ആർ. ഗിരിജ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. വോഡഫോൺ വരിക്കാരുടെ മാത്രമല്ല, മറ്റ് ടെലികോം സേവനദാതാക്കളുടെ ഉപഭോക്താക്കൾക്കുള്ള റീചാർജും വോഡഫോൺ എം-പെസ സേവനത്തിലൂടെ ലഭ്യമാക്കും.

റീചാർജ് സേവനത്തിനു പുറമെ എം-പെസ, മണി ട്രാൻസ്ഫർ, ഡിടിഎച്ച് റീചാർജ്, പോസ്റ്റ് പെയ്ഡ് ബിൽ അടക്കൽ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാക്കുമെന്ന് വോഡഫോൺ ഇന്ത്യയുടെ കേരളാ ബിസിനസ് മേധാവി അഭിജിത്ത് കിഷോർ പറഞ്ഞു. പമ്പയിലെ വോഡഫോൺ ഔട്ട്‌ലെറ്റ് മകരവിളക്കു സീസൺ അവസാനിക്കുന്ന ജനുവരി 14 വരെ പ്രവർത്തിക്കും.

TAGS: Vodafone |