സ്‌കൂളുകൾക്കുള്ള ഗ്ലോബൽ അക്കാദമിക് റേറ്റിംഗ് സിസ്റ്റം സജ്ജമായി

Posted on: November 16, 2016

gaf-awards-kochi-big

കൊച്ചി : ഇന്ത്യയിലെ സ്‌കൂളുകളെ ആഗോളനിലവാരത്തിലേക്ക് ഉയർത്താനുള്ള ഗ്ലോബൽ അക്കാദമിക് റേറ്റിംഗ് സിസ്റ്റം സജ്ജമായി. ലണ്ടൻ ആസ്ഥാനമായുള്ള ഗ്ലോബൽ അക്കാദമിക് ഫോറമാണ് എലോയിറ്റ് ഇന്നോവേഷൻസുമായി ചേർന്ന് റേറ്റിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. ഗ്ലോബൽ അക്കാദമിക് ഫോറം നിയോഗിച്ച ഓഡിറ്റേഴ്‌സ് ഏഴ് ഘടകങ്ങൾ വിലയിരുത്തി ആദ്യഘട്ടത്തിൽ 14 സ്‌കൂളുകളെയാണ് അവാർഡിന് തെരഞ്ഞെടുത്തത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ അക്കാദമിക് ഫോറം പ്രസിഡന്റ് റബേക്ക ജെ. ഡാൽ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. കെ.വി. തോമസ് എംപി മുഖ്യാതിഥിയായിരുന്നു. പി.എച്ച്. കുര്യൻ ഐഎഎസ്, സഹോദയ പ്രസിഡന്റ് ബെന്നി ജോർജ്ജ്, എലോയിറ്റ് ഇന്നോവേഷൻസ് എംഡി തോംസൺ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

TAGS: GAF Awards |