പിആർസിഐ വൈസിസി ക്വിസ് : എറണാകുളം ഗവൺമെന്റ് ലോകോളേജിന് ഒന്നാംസ്ഥാനം

Posted on: November 2, 2016

prci-ycc-quiz-winners-big

കൊച്ചി : പിആർസിഐ യംഗ് കമ്മ്യൂണിക്കേറ്റേഴ്‌സ് ക്ലബ് കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദി ബോട്ടം ലൈൻ-കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ബ്രാൻഡ് അവയർനസ് ക്വിസ് മത്സരത്തിൽ എറണാകുളം ഗവൺമെന്റ് ലോ കോളേജ് ടീം ഒന്നാം സമ്മാനം നേടി. കേരള ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ലേഡീസ് വിംഗിന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. എറണാകുളം ഗവൺമെന്റ് ലോ കോളേജിലെ ജിസ് സെബാസ്റ്റിയൻ, ഫെനി ജോയ് എന്നിവർ ഉൾപ്പെടുന്ന ടീമാണ് സമ്മാനാർഹരായത്. രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിലെ ലൂക്ക് പി ഐസക്ക്, അഖിൽ ജോസഫ് പോൾ എന്നിവർ രണ്ടാം സമ്മാനത്തിനും ഭാവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ സന്ദീപ് എസ്, ജോൺ ഫ്രാൻസിസ് എന്നിവർ മൂന്നാം സമ്മാനത്തിനും അർഹരായി.

കെ. രവീന്ദ്രൻ (എൻടിപിസി, എജിഎം-പബ്ലിക്ക് റിലേഷൻസ്) നേതൃത്വം നൽകിയ ക്വിസ് മത്സരത്തിൽ കേരള ചേംബർ ലേഡീസ് വിംഗിന്റെ കൺവീനർ ലേഖ ബാലചന്ദ്രൻ വിജയികൾക്ക് സമ്മാനം നൽകി.
പിആർസിഐ ചെയർമാൻ യു. എസ്. കുട്ടി, സെക്രട്ടറി ടി. വിനയ്കുമാർ, ട്രഷറർ പി. കെ നടേഷ്, വൈസിസി കേരള ചാപ്റ്റർ ഡയറക്ടർ കല്ല്യാണിവല്ലത്ത് തുടങ്ങിയവർ പങ്കെടുത്തു.