ബോസ്റ്റൺ സയന്റിഫിക്ക് നാവിഗേഷൻ എക്‌സ്പ്രസ് കേരളത്തിൽ

Posted on: October 30, 2016

boston-scientifics-navigat

കൊച്ചി : മെഡിക്കൽ ഡിവൈസ് നിർമാതാക്കളായ ബോസ്റ്റൺ സയന്റിഫിക്കിന്റെ നാവിഗേഷൻ എക്‌സ്പ്രസ് കേരളത്തിൽ എത്തി. ഇന്റർവെൻഷൻ കാർഡിയോളജി, കാർഡിയാക് റിഥം മാനേജ്‌മെന്റ്, പെരിഫെറൽ വാസ്‌കുലേറ്റർ, ഗാസ്‌ട്രോ ഇന്റസ്‌റ്റൈനൽ എൻഡോസ്‌കോപി എന്നീ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികതകൾ ഡോക്ടർമാർക്കും ഇതര ആരോഗ്യ വിദഗ്ധർക്കും പരിചയപ്പെടുത്തുകയാണ് പര്യടനത്തിന്റെ ലക്ഷ്യം.

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും പ്രയാണമാരംഭിച്ച നാവിഗേഷൻ എക്‌സ്പ്രസ് 11 സംസ്ഥാനങ്ങളിലായി 161 ഹോസ്പിറ്റലുകൾ സന്ദർശിച്ച ശേഷമാണ് കേരളത്തിലെത്തിയത്. മധ്യകേരളത്തിലെ പ്രമുഖ ആരോഗ്യസേവന കേന്ദ്രങ്ങളായ മദേഴ്‌സ് ഹോസ്പിറ്റൽ, ദയ ഹോസ്പിറ്റൽ, സൺ ഹോസ്പിറ്റൽ, ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ എന്നീ ഹോസ്പിറ്റലുകൾ സന്ദർശിച്ച നാവിഗേഷൻ എക്‌സ്പ്രസ് ഈ രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ വൈദ്യസമൂഹത്തിന് പരിചയപ്പെടുത്തി. എഴുപതുലധികം ഡോക്ടർമാരും ആരോഗ്യപരിചരണ ദാതാക്കളും നാവിഗേഷൻ എക്‌സ്പ്രസ്സിന്റെ പുതിയ സാങ്കേതികതകളെക്കുറിച്ച് മനസിലാക്കാൻ എത്തിച്ചേർന്നു.

മിനിമലി ഇൻവേസിവ് ശസ്ത്രക്രിയ രംഗത്തെ ഏറ്റവും പുതിയ സാങ്കേതികതകൾ ഡോക്ടർമാർക്കും സാങ്കേതിക പ്രവർത്തകർക്കും നേരിട്ട് പരിചയപ്പെടാനുള്ള അവസരമാണ് നാവിഗേഷൻ എക്‌സ്പ്രസ് ഒരുക്കുന്നതെന്ന് ബോസ്റ്റൺ സയന്റിഫിക്ക് വൈസ്പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പ്രബൽ ചക്രവർത്തി പറഞ്ഞു.