April 2024
ശ്വേതാ മേനോൻ ഇവൻറ് മാനേജ്മെൻറ് രംഗത്തേക്ക്
Posted on: October 29, 2016
കൊച്ചി : നടി ശ്വേതാ മേനോൻ വെഡിംഗ് ഇവൻറ് മാനേജ്മെൻറ് രംഗത്തേക്ക്. പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഭക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ടുള്ള കോർപറേറ്റ് ഇവന്റുകൾ, ഓൺലൈൻ മാര്യേജ് സ്‌പേസ്, വെഡിംഗ് എക്‌സിക്യൂഷൻ എന്നിവ ലക്ഷ്യമിട്ടാണ് ശ്വേത സാംഗ്വിൻ ഇവൻറ്‌സിന് തുടക്കമിട്ടത്. പ്രവാസി വ്യവസായി കോശി എബ്രഹാമാണ് പദ്ധതിക്കായി മുതൽമുടക്കുന്നത്.
www.sanguinemarry.com എന്ന മാര്യേജ് പോർട്ടലിൽ ദശലക്ഷക്കണക്കിന് രജിസ്റ്റേർഡ് അംഗങ്ങൾ ഉണ്ടാകും, കൂടാതെ ഒട്ടേറെ സേവനങ്ങളും ലഭിക്കും. സാംഗ്വിൻ ഇവൻറ്‌സിനു (www.sanguine-events.com) കീഴിൽ വിവാഹ മാനേജ്മെൻറ് സേവനവും കോർപറേറ്റ് പാർട്ടികളും ഒത്തുചേരലുകളും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭിക്കും. പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ സാംഗ്വിൻ കാറ്ററേഴ്‌സ് എന്ന കാറ്ററിംഗ് സേവനവും ലഭിക്കും.
വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെയും പ്രശസ്തരുടെയും കൂട്ടായ്മയാണ് സാംഗ്വിൻ. പഴയിടത്തിന് പുറമെ പ്രശസ്ത മേക്ക് അപ് ഗുരു എൻ ജി റോഷൻ, കോസ്റ്റ്യൂം ഡിസൈനർ എസ്. സതീശൻ, പ്രമുഖ സ്റ്റേജ് ഷോകളുടെയും ഇവന്റുകളുടെയും സംഘാടകനായ സുഭാഷ് അഞ്ചൽ, ക്യാമറാമാൻ റോയ് ലോറൻസ്, വീഡിയോഗ്രാഫർ റിജാസ് റഹ്മാൻ എന്നിവരാണ് ശ്വേതയ്ക്കൊപ്പം സാംഗ്വിൻ സംഘത്തിലുള്ളത്. ദൈനംദിന കാര്യങ്ങളുടെ മേൽനോട്ടം കോശി എബ്രഹാമിനും ഇവന്റ്‌സ് ആൻഡ് കമ്യൂണിക്കേഷൻ ചുമതല ശ്രീവത്സൻ മേനോനുമാണ്.
കേരളത്തിലാണ് ആസ്ഥാനമെങ്കിലും രാജ്യത്തെല്ലായിടത്തും സേവനം ലഭിക്കുന്നതിന് പുറമെ മിഡിൽ ഈസ്റ്റ്, ആസ്ട്രേലിയ, യു എസ്, എന്നിവിടങ്ങളിൽ ഓഫീസുകളും മാർക്കറ്റിംഗ് പ്രതിനിധികളും ഉണ്ടാകും. അവാർഡ് നിശകൾ, ഡീലർ മീറ്റ്, ഫാഷൻ ഷോ, സ്റ്റേജ് ഷോ, എക്‌സിബിഷൻ, ട്രേഡ് ഷോ, പ്രോഡക്ട് ലോഞ്ച് തുടങ്ങിയവയ്‌ക്കെല്ലാം സാംഗ്വിൻ ഇവന്റ്സിന്റെ സേവനം ലഭ്യമാണ്.
TAGS: Sanguine-events.com | Sanguinemarry.com | Shwes Delight | Shweta Menon |
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു
ഹോണ്ട കൊച്ചിയില്‍ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന് നടത്തി
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
ഡീലര്‍ ഫിനാന്‍സ് സേവനം ; സൗത്ത് ഇന്ത്യന്‍ ബാങ്കും അശോക് ലെയ്ലന്റും തമ്മില്‍ ധാരണ