എച്ച്എൽഎൽ ഫാർമസി കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു

Posted on: October 21, 2016

hll-pharmacy-kannur-big

കണ്ണൂർ : എച്ച്എൽഎല്ലിന്റെയും കേരള സർക്കാരിന്റെയും സംയുക്ത സംരംഭമായ എച്ച്എൽഎൽ ഫാർമസി ആൻഡ് സർജിക്കൽസ്, എച്ച്എൽഎൽ ഒപ്റ്റിക്കൽസ് എന്നിവയുടെ കേരളത്തിലെ പതിനൊന്നാമത്തെ കേന്ദ്രം കണ്ണൂർ ജീല്ലാ ആശുപത്രിയിൽ ആരംഭിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. സുമേഷ് ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജയപാലൻ മാസ്റ്റർ, കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സർജിക്കൽ ഇംപ്ലാന്റുകളും മരുന്നുകളും ശസ്ത്രക്രിയാ വസ്തുക്കൾ, ഡിസ്‌പോസബിളുകൾ, സ്‌റ്റെന്റുകൾ, പേസ്‌മേക്കറുകൾ എന്നിവ ഉൾപ്പെടെയുള്ള മറ്റു മെഡിക്കൽ ഉത്പന്നങ്ങളും എച്ച്എൽഎൽ ഫാർമസിയിൽ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. എച്ച്എൽഎൽ ഒപ്റ്റിക്കൽസിൽ ലെൻസുകളും കണ്ണട ഫ്രെയിമുകളും വിപണിവിലയേക്കാൾ 10 മുതൽ 40 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ആവശ്യക്കാർക്ക് സബ്‌സിഡി നിരക്കിലുള്ള സേവനങ്ങൾ കൂടാതെ രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന (ആർഎസ്ബിവൈ) കാർഡുള്ളവർക്ക് സൗജന്യസേവനവും നൽകുന്നുണ്ട്.

ചെലവുചുരുങ്ങിയതും ഗുണമേന്മയുള്ളതുമായ ആരോഗ്യ പരിരക്ഷാ മാർഗങ്ങൾ പ്രദാനം ചെയ്യാനാണ് എച്ച്എൽഎൽ ലക്ഷ്യമിടുന്നതെന്ന് എച്ച്എൽഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ. പി. ഖണ്ഡേൽവാൽ പറഞ്ഞു.