എച്ച് എൽ എൽ ലൈഫ് കെയറിന് എച്ച്ആർ അവാർഡ്

Posted on: September 23, 2016

hll-lifecare-hr-award-sept

തിരുവനന്തപുരം : നൂതന ഹ്യൂമൻ റിസോഴ്‌സസ് സമ്പ്രദായങ്ങൾ നടപ്പാക്കുന്ന ഏറ്റവും മികച്ച 50 പൊതുമേഖല സ്ഥാപനങ്ങളുടെ ലിസ്റ്റിൽ എച്ച് എൽ എൽ ലൈഫ് കെയറും. ടൈംസ് അസെന്റും ഏഷ്യ പസഫിക് എച്ച്ആർഎം കോൺഗ്രസും ചേർന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ബംഗലുരുവിൽ നടന്ന ചടങ്ങിൽ എച്ച് എൽ എൽ വൈസ് പ്രസിഡന്റ് (എച്ച്ആർ) കെ. വിനയകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി.

TAGS: HLL Lifecare |