ഓർഗാനിക് ഓണസദ്യയുമായി സിൽവർ സ്പൂൺ

Posted on: September 11, 2016
സിൽവർ സ്പൂൺ കാറ്ററിംഗ് കമ്പനിയുടെ പുതിയ സംരംഭമായ സിൽവർ സ്പൂൺ കോർപറേറ്റ് ഇവൻസിന്റെ ലോഗോ പ്രകാശനം കൊച്ചിയിൽ പി.ഡി.ഡി.പി  ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയംപാറ നിർവഹിക്കുന്നു. സലാം ഹൈവേ, റോബിൻ കടവൻ, സിൽവർ സ്പൂൺ എം.ഡി. ടി.എ നിഷാദ്, മജിത ഇല്ല്യാസ്, വി. എ ഇല്ല്യാസ് എന്നിവർ സമീപം.

കൊച്ചി : പ്രമുഖ കാറ്ററിംഗ് കമ്പനിയായ സിൽവർ സ്പൂണിന്റെ 16 ാം വാർഷികത്തിന്റെ ഭാഗമായി 2000 പേർക്ക് ഓർഗാനിക് ഓണസദ്യ നൽകി ആഘോഷിക്കുന്നു. കൊച്ചിയിലെ ലുലു മാരിയറ്റ് ഹോട്ടലിൽ തിരുവോണനാളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെയാണ് ഓർഗാനിക് ഓണസദ്യ. ഓരോ അരമണിക്കൂറിലും കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ പെർഫോമൻസും ഉണ്ടാകും. സദ്യയിലെ 24 തരം വിഭവങ്ങൾ 14 പാചക വിദഗ്ധരാണ് തയാറാക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഓണസദ്യ ഒരുക്കുന്നതെന്ന് സിൽവർ സ്പൂൺ മാനേജിംഗ് ഡയറക്ടർ ടി. എ നിഷാദ് പറഞ്ഞു.

പി.ഡി.ഡി.പി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയംപാറ സിൽവർ സ്പൂണിന്റെ പുതിയ സംരംഭമായ വെഡിംഗ് ഇവന്റ് കമ്പനി – കോർപറേറ്റ് ഇവന്റ്‌സിന്റെ ലോഗോ പ്രകാശനം ചെയ്തു. കാറ്ററിംഗ് രംഗത്ത് പ്രവർത്തിച്ചു വരുന്ന സിൽവർ സ്പൂൺ ഇനിമുതൽ ഓർഗാനിക് സംരംഭങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും സിൽവർ സ്പൂൺ ചെയർ പേർസൺ മജിത ഇല്ല്യാസ് പറഞ്ഞു. കേരളത്തിലെ മുഴുവൻ ഓർഗാനിക് കർഷകരെയും ഒരു കുടക്കീഴിൽ അണിനിരത്തി അവർക്ക് പരമാവധി വിപണി ഒരുക്കിക്കൊടുക്കുന്നതിനും സിൽവർ സ്പൂൺ പ്രതിജ്ഞാബദ്ധമാണെന്നും മജിത പറഞ്ഞു. വാർത്താ സമ്മേളനത്തിൽ റോബിൻ കടവൻ, ഇവൻസ് കോർഡിനേറ്റർ സലാം ഹൈവേ, വി.എ ഇല്ല്യാസ് എന്നിവരും പങ്കെടുത്തു.

TAGS: Silverspoon |