ടാറ്റാ ക്രൂസിബിൾ ക്വിസ് : നിതിൻ സുരേഷ്-അരുൺ തോമസ് ടീം ജേതാക്കൾ

Posted on: September 8, 2016

tata-crucible-kochi-winners

കൊച്ചി : പതിമൂന്നാമത് ടാറ്റാ ക്രൂസിബിൾ കോർപറേറ്റ് ക്വിസ് കൊച്ചി മേഖല റൗണ്ടിൽ നിതിൻ സുരേഷ്-അരുൺ തോമസ് ടീം (മലയാള മനോരമ) ജേതാക്കളായി. ഡെന്നിസ് ഡാനിയേൽ-കൃഷ്ണ ശേഷാദ്രി (അമുൽ) എന്നിവർ രണ്ടാം സ്ഥാനത്തെത്തി.

52 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ജേതാക്കളെയും റണ്ണേഴ്‌സ് അപ്പിനെയും കൂടാതെ വിപുൽ കുമാർ-ജസ്റ്റീൻ ജോയ് (എസ്‌സിഎംഎസ് ), എസ് നാരായണൻ-ഡെസ്‌കാർടെസ് മാത്യു (യുടിഐ എഎംസി ), അനിൽ രാഘവൻ-രാമകൃഷ്ണൻ.എൻ ((എഫ് എ സി ടി) ), മെൽബിൻ എബ്രഹാം-മോനിഷ വിശ്വനാഥ് (ഇവൈജിബിഎസ് ഇന്ത്യ ) എന്നിവരാണ് ടോപ്പ് 6-ലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു 4 ടീമുകൾ.

ഗിരി ബാലസുബ്രമണ്യം ആയിരുന്നു ക്വിസ് മാസ്റ്റർ. പ്രാദേശിക റൗണ്ടിലെ ജേതാക്കൾക്ക് 75000 രൂപയും റണ്ണേഴ്‌സ് അപ്പിന് 35000 രൂപയും പ്രൈസ് മണി ലഭിച്ചു. ടാറ്റാ കൺസൾട്ടൻസി സർവീസ് വൈസ് പ്രസിഡന്റും കേരള ഹെഡുമായ ദിനേശ് പി. തമ്പി സമ്മാന ദാനം നിർവഹിച്ചു.