മെസ്സേജ് മാറ്റേഴ്‌സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു

Posted on: August 28, 2016

 

പിആർസിഐയും, യംഗ് കമ്യൂണിക്കേറ്റേഴ്‌സ് ക്ലബും ചേർന്ന് കൊച്ചിയിൽ സംഘടിപ്പിച്ച മെസ്സേജ് മാറ്റേഴ്‌സ് എ കണ്ടന്റ് റൈറ്റിംഗ്, കോപ്പി റൈറ്റിംഗ് ശിൽപശാല ലേബർ കമ്മീഷണർ ഡോ. കെ. ബിജു ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു.

പിആർസിഐയും  യംഗ് കമ്യൂണിക്കേറ്റേഴ്‌സ് ക്ലബും ചേർന്ന് കൊച്ചിയിൽ സംഘടിപ്പിച്ച മെസ്സേജ് മാറ്റേഴ്‌സ് എ കണ്ടന്റ് റൈറ്റിംഗ്, കോപ്പി റൈറ്റിംഗ് ശിൽപശാല ലേബർ കമ്മീഷണർ ഡോ. കെ. ബിജു ഐഎഎസ്  ഉദ്ഘാടനം ചെയ്യുന്നു.

 

കൊച്ചി : പിആർസിഐയും യംഗ് കമ്യൂണിക്കേറ്റേഴ്‌സ് ക്ലബും ചേർന്ന് കൊച്ചിയിൽ മെസ്സേജ് മാറ്റേഴ്‌സ് എ കണ്ടന്റ് റൈറ്റിംഗ്, കോപ്പി റൈറ്റിംഗ് ശിൽപശാല സംഘടിപ്പിച്ചു. ശില്പശാല ലേബർ കമ്മീഷണർ ഡോ. കെ. ബിജു ഐഎഎസ് ഉദ്ഘാടനം ചെയ്തു. മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പി.കിഷോർ മുഖ്യപ്രഭാഷണം നടത്തി.

പിആർസിഐ ഈസ്റ്റേമേഖല ചെയർമാൻ ബി. കെ. സാഹു, ഗവേണിംഗ് കൗൺസിൽ ചെയർമാൻ ആർ. ടി. കുമാർ, കേരള ചെയർമാൻ യു. എസ്. കുട്ടി, സെക്രട്ടറി ടി. വിനയകുമാർ, ട്രഷറർ പി.കെ. നടേഷ്, വൈസിസി കേരള ഡയറക്ടർ കല്യാണി വള്ളത്ത്, കോ ഡയറക്ടർ സർവ്വമംഗള എിവർ പ്രസംഗിച്ചു.

കോപ്പിറൈറ്റിംഗിൽ ബാംഗ്ലൂർ ഒയ്‌റ്റേഴ്‌സ് അഡ്വർടൈസിംഗ് ക്രിയേറ്റീവ് ഡയറക്ടർ ആർ.ടി.കുമാർ, ആർകെ സ്വാമി ബിബിഡിഒ ക്രിയേറ്റീവ് മേധാവി ജോസ്‌ലിൻ ജോ എന്നിവരും കണ്ടന്റ് റൈറ്റിങ്ങിൽ വൊഡാഫോ മുൻ കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ നഗീന വിജയൻ, എഴുത്തുകാരിയും കണ്ടന്റ് റൈറ്ററുമായ ദീപ സുരേഷ് എിവരും വിവിധ സെഷനുകൾ നയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ കോളജുകളിൽ നിന്നുമായി 150 ൽപരം പ്രതിനിധികൾ പങ്കെടുത്തു.