ഫാ. തോമസ് വൈക്കത്തുപറമ്പിൽ ചായ് കേരള പ്രസിഡന്റ്

Posted on: August 19, 2016

Chai-Kerala-office-beares-B

കൊച്ചി : കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിന്റെ പുതിയ പ്രസിഡന്റായി ഫാ. തോമസ് വൈക്കത്തുപറമ്പിലിനെയും വൈസ് പ്രസിഡന്റായി ഫാ. തോമസ് ആനിമൂട്ടിലിനെയും കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന ചായ് കേരള സംസ്ഥാന സമ്മേളത്തിൽ തെരഞ്ഞെടുത്തു.

ഫാ. തോമസ് വൈക്കത്തുപറമ്പിൽ എറണാകുളം ലിസി ആശുപത്രിയുടെ ഡയറക്ടറും നിലവിൽ ചായ് നാഷണൽ വൈസ് പ്രസിഡന്റും, കോൺഫിഡറേഷൻ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പ്രസിഡന്റുമാണ്. ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടറുമാണ്.

ഫാ. ഷൈജു തോപ്പിൽ (സെക്രട്ടറി), സിസ്റ്റർ രേഖ എം.എസ്.ജെ (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ ബോണി മരിയ എഫ്.സി.സി (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. കെസിബിസി ഹെൽത്ത് കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ 450-ഓളം ആശുപത്രികളുടെ കൂട്ടായ്മയാണ് ചായ് കേരള.