ജോവിത ജോസ് കുട്ടിക്കുറയുടെ കേരള മുഖശ്രീ

Posted on: August 13, 2016

Cuticura-Face-of-Kerala-con

കൊച്ചി : ജോവിത ജോസിനെ കുട്ടിക്കുറ ടാൽകം പൗഡർ ഫേസ് ഓഫ് കേരളയായി തെരഞ്ഞെടുത്തു. 2000 ൽപ്പരം പെൺകുട്ടികൾ പങ്കെടുത്ത മത്സരത്തിലൂടെയാണ് ജോവിത ജോസ് വിജയിയായത്. ജോവിതയ്ക്ക് സമ്മാനമായി ഒരു ലക്ഷം രൂപ ലഭിച്ചു. കൂടാതെ കുട്ടിക്കുറയുടെ അടുത്ത ഒരു വർഷത്തെ ബ്രാൻഡ് അംബാസഡറും ജോവിതയാണ്.

രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ശ്രേയാ പ്രമോദിന് 75,000 രൂപയും മൂന്നാം സ്ഥാനത്തെത്തിയ പാർവതി സോമനാഥിന് 50,000 രൂപയും സമ്മാനമായി ലഭിച്ചു. വിജയികൾക്ക് നടൻ പൃഥ്വിരാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മലയാളി പെൺകുട്ടികളും വിവിധ ഘട്ടങ്ങളിലായി 4 മാസം നീണ്ടുനിന്ന മത്സര പരമ്പരയിൽ സംബന്ധിക്കുകയുണ്ടായെന്ന് ചോലയിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റർ പ്രദീപ് ചോലയിൽ പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിലും യുഎസിലും താമസമാക്കിയ 50 പേർ മൽസരത്തിനെത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളി പെൺകുട്ടികളും പങ്കെടുത്തു. പല ഘട്ടങ്ങളിലായി നടന്ന ഓഡീഷ്യൻ, സ്‌ക്രീനിംഗ് എന്നിവയ്ക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട 20 പേരാണ് കൊച്ചിയിലെ ഹോട്ടൽ റാഡിസൺ ബ്ലൂയിൽ നടന്ന അന്തിമ മത്സരത്തിൽ സംബന്ധിച്ചതെന്ന് കുട്ടിക്കുറ ബ്രാൻഡ് മാനേജർ കൃഷ്ണ കുമാർ പറഞ്ഞു.

TAGS: Cuticura |